ചാന്നാനിക്കാട് എസ് സി – എസ് ടി സഹകരണ ബാങ്കിലെ ക്രമക്കേട് : കോൺഗ്രസ് മണ്ഡലം കമ്മിറ്റി ധർണ ശനിയാഴ്ച 

കോട്ടയം : സി പി എം ഭരണത്തിലും നിയന്ത്രണത്തിലുള്ള ചാന്നാനിക്കാട് എസ് സി – എസ്.ടി സഹകരണ ബാങ്കിൽ നടന്ന 60 ലക്ഷം രൂപയുടെ ക്രമക്കേടിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി. കോൺഗ്രസ് പനച്ചിക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 3 ശനിയാഴ്ച രാവിലെ 10 മണിക്കാണ് പ്രതിഷേധ ധർണ നടക്കുക.  ചാന്നാനിക്കാട് ബാങ്ക് പടിക്കൽ പ്രതിഷേധ ധർണ നടത്തുകയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമരം ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് പനച്ചിക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇട്ടി അലക്സ് യോഗത്തിൽ അധ്യക്ഷത വഹിക്കും. 

Advertisements

Hot Topics

Related Articles