കോട്ടയം തിരുനക്കരയിൽ വീട്ടിൽ അതിക്രമിച്ചു കയറി ഉപകരണങ്ങൾ തല്ലിത്തകർത്തു; അരലക്ഷത്തോളം രൂപ തട്ടിയെടുത്തു: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ 

കോട്ടയം: വീട്ടില്‍ അതിക്രമിച്ച് കയറി പണം തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. തെള്ളകം പടിഞ്ഞാട്ടു വീട്ടില്‍ ജിതിന്‍ ജോസഫി(30)നെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൌസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുണിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11 നായിരുന്നു കേസിനാസ്പദമായ സംഭവം.  തിരുനക്കര സ്വദേശിയുടെ വാടക വീട്ടില്‍  സംഘം ചേര്‍ന്ന് അതിക്രമിച്ച് കയറി  വീട്ടിലെ ടീവിയും, പ്രൊജക്ടറും കസേര കൊണ്ട് അടിച്ച് പൊട്ടിക്കുകയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ആക്രമണം നടത്തിയത്. അലമാരയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന 55.000/ (അൻപത്തി അയ്യായിരം) രൂപ തട്ടിയെടുക്കുകയും ചെയ്തതായാണ് കേസ്. ഇയാള്‍ക്കെതിരെ ഏറ്റുമാനൂര്‍,ഗാന്ധിനഗര്‍, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിലായി കേസുകള്‍ നിലവിലുണ്ട്. പ്രതിയെ നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.

Advertisements

Hot Topics

Related Articles