കോട്ടയം: പ്രാഥമിക ആരോഗ്യ സേവനങ്ങൾ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായുള്ള കുടുബാരോഗ്യ സർവേ ജില്ലയിൽ പുരോഗമിക്കുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജനകീയ ആരോഗ്യ കേന്ദ്രം (ജെ.എ.കെ.) സംവിധാനത്തിന്റെ ഭാഗമായാണ് ഡിജിറ്റൽ സർവേ നടത്തുന്നത്.
ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ആശാ പ്രവർത്തകർ എന്നിവരാണ് സർവേയ്ക്കായി വീടുകളിലെത്തുന്നത്. ശേഖരിക്കുന്ന വിവരങ്ങൾ കുടുംബാരോഗ്യ രജിസ്റ്റർ തയാറാക്കാനും, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, ജീവിതശൈലി രോഗനിർണയം, തുടർചികിത്സാ പദ്ധതികൾ എന്നിവ ആസൂത്രണം ചെയ്യാനും ഉപയോഗിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലയിൽ വീടുകളുടെ സർവേ 97% പൂർത്തിയാക്കിയിട്ടുണ്ട്. വ്യക്തികളുടെ വിവരശേഖരണമാണ് നടന്നു വരുന്നത്. സർവേസംഘങ്ങൾ വീടുകൾ സന്ദർശിക്കുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൻ. പ്രിയ അറിയിച്ചു. കൈമാറുന്ന വിവരങ്ങൾ സർക്കാർ മാർഗനിർദേശങ്ങൾക്കനുസരിച്ച് സുരക്ഷിമായിട്ടായിരിക്കും കെകാര്യം ചെയ്യുകയെന്നും ഡി.എം.ഒ. വ്യക്തമാക്കി.


