കോട്ടയം: എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ചാക്കോയ്ക്ക് പിന്നാലെ ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു. ചാക്കോയുടെ അയൽവാസി തോമസാണ് (65) മരിച്ചത്. കണമലയിൽ നിന്നും ഉമിക്കുപ്പ റോഡരികിലെ വീട്ടിലാണ് പോത്ത് ആക്രമണം നടത്തിയത്. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം
വീട്ടുമുറ്റത്തിരുന്ന ചാക്കോയെ കാട്ടു പോത്ത് കുത്തി വീഴ്ത്തി. തുടർന്ന്, നാട്ടുകാർ ഓടിയെത്തിയപ്പോഴേയ്ക്കും ചാക്കോ കൊല്ലപ്പെട്ടിരുന്നു. ബഹളം കേട്ട് പുറത്തേയ്ക്ക് ഓടിയെത്തിയ തോമസിനെയും കാട്ടു പോത്ത് കുത്തി വീഴ്ത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓടിക്കൂടിയ നാട്ടുകാർ ചേർന്നു രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും ചാക്കോയുടെ മരണം സംഭവിച്ചു. ഇതിന് പിന്നാലെയാണ് ഗുരുതമായി പരിക്കേറ്റ തോമസും മരണത്തിന് കീഴടങ്ങിയത്. വിവരം അറിഞ്ഞ് വനം വകുപ്പ് അധികൃതരും പഞ്ചായത്ത് അധികൃതരും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. നാട്ടുകാരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.