കോട്ടയം എരുമേലിയിൽ നിന്നു കാണാതായ ജസ്‌ന ഇസ്ലാമിക രാജ്യത്ത്; ജസ്‌നയെ തട്ടിക്കൊണ്ടു പോയത് മത തീവ്രവാദി സംഘം; പ്രതികളെ തിരിച്ചറിഞ്ഞ് സി.ബി.ഐ; അറസ്റ്റ് ഉടൻ എന്നു സൂചന

കോട്ടയം: നാലു വർഷത്തെ ദുരൂഹതയ്‌ക്കൊടുവിൽ എരുമേലി മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജസ്‌നയുടെ തിരോധാനത്തിൽ ഒടുവിൽ ഉത്തരമാകുന്നു. ജസ്‌നയെ കാണാതായത് സംബന്ധിച്ചുള്ള സി.ബി.ഐ അന്വേഷണത്തിലാണ് നിർണ്ണായകമായ കണ്ടെത്തലുകളുള്ളത്. ജസ്‌നയെ മതതീവ്രവാദ സംഘടന തട്ടിക്കൊണ്ടു പോയതാണെന്നും, ഇവർ ഇപ്പോൾ ഇസ്ലാമിക തീവ്രവാദികളുടെ പിടിയിലാണെന്നും, ഇസ്ലാമിക തീവ്രവാദികൾ നിയന്ത്രിക്കുന്ന രാജ്യത്താണ് എന്നുമാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. 2018 മാർച്ച് 22 ന് കാണാതായ ജെസ്ന മരിയ ജെയിംസിനായി കേരളക്കര ഇന്നും കാത്തിരിക്കുകയാണ്. നാല് വർഷം കഴിഞ്ഞിട്ടും ഒരു തുമ്പും കിട്ടാത്ത ഈ കേസിൽ ഇപ്പോൾ ഒരു നിർണായക കണ്ടെത്തൽ സി ബി ഐ നടത്തിയിരിക്കുകയാണ്. കേരളത്തിൽ നിന്ന് കാണാതായ ജെസ്ന ഇപ്പോൾ ഒരു ഇസ്ലാമിക രജ്യത്തുണ്ടെന്ന് തിരിച്ചറിഞ്ഞതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

Advertisements

എരുമേലിയിൽ നിന്ന് പെൺകുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. എന്തായാലും വർഷങ്ങളോളം പല അന്വേഷണ സംഘങ്ങളും മാറി മാറി അന്വേഷണം നടത്തിയ കേസിലാണ് ഇപ്പോൾ ഒരു നിർണായക തുമ്പ് കിട്ടിയിരിക്കുന്നത്. അതേസമയം എരുമേലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു തീവ്രവാദ സംഘമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയിരിക്കുന്നത് എന്നും അവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വിശദമായ അന്വേഷണ റിപ്പോർട്ട് അന്വേഷണ സംഘം ഉടൻ തിരുവനന്തപുരത്തെ കോടതിയിൽ സമർപ്പിക്കുമെന്നാണ് വിവരം. സിബിഐയുടെ എല്ലാ വിവരങ്ങളും രഹസ്യമായതിനാൽ മുദ്രവച്ച കവറിലായിരിക്കും വിവരങ്ങൾ സമർപ്പിക്കുക എന്നാണ് വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജെസ്ന കണ്ണിമലയിലുള്ള ബാങ്ക് കെട്ടിടത്തിൽ എത്തിയെന്നുള്ള തെൽവ് സിസിടിവിയിലൂടെ സിബിഐക്ക് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ബാങ്കിൽ നിന്ന് ഇറങ്ങിയ ശേഷം ജെസ്ന, ശിവഗംഗ എന്ന സ്വകാര്യ ബസിൽ കയറിയതായും ഈ ബസിൽ ഉണ്ടായിരുന്ന ചിലരാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും സിബിഐ ആരോപിക്കുന്നുണ്ട്. ഇവർക്കാണ് തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ബന്ധമുള്ളതെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.

മാത്രമല്ല ബസിൽ പെൺകുട്ടിയോടൊപ്പം യാത്ര ചെയ്ത രണ്ടു പേരെ സിബിഐ ഇതിനകം തന്നെ തിരിച്ചറിഞ്ഞുകഴിഞ്ഞു എന്നാണ് വിവരം. മംഗലാപുരം, ചെന്നൈ, ഗോവ, പൂന എന്നിവിടങ്ങളിൽ അന്വേഷണം നടത്തിയതിൽ നിന്നാണ് നിർണ്ണായക വിവരങ്ങൾ സിബിഐക്ക് ലഭിച്ചത്. സിനിമയെ പോലും വെല്ലുന്ന ജെസ്ന തിരോധാനം ആദ്യം അന്വേഷിച്ചത് ലോക്കൽ പൊലീസായിരുന്നു. പിന്നീട് സൈബർ സെല്ലിനെയും ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. ലക്ഷക്കണക്കിന് കോളുകളാണ് ഈ സമയത്ത് പരിശോധിച്ചത്. തുമ്പത്ത് എത്തുമ്പോഴേക്കും വീണ്ടും വഴുതിപ്പോകുന്ന അപൂർവ്വ കേസാണ് ജെസ്നയുടേയെന്ന് ഒരുഘട്ടത്തിൽ അന്വേഷണ സംഘം വിധിയെഴുതുകയും ചെയ്തു.

എങ്കിലും പെൺകുട്ടി ജീവനോടെയുണ്ട് എന്ന് പോലീസ് ഉറപ്പിച്ചിരുന്നു. ഇതു തന്നെയാണ് സിബിഐക്ക് അന്വേഷണം ഊർജ്ജിതമാക്കാനുള്ള ശക്തി നൽകിയത്. അതുകൊണ്ട് തന്നെ കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ ജെസ്നയുടെ തിരോധാനം ഗൗരവമെറിയതാണെന്നും ഇതിന് പിന്നിൽവലിയ കണ്ണികൾ ഉണ്ടെന്നും സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ ജെസ്നയെ തീവ്രവാദികൾ വ്യാജ പാസ്പോർട്ടിൽ വിദേശത്തേക്ക് കടത്തിയതായി സംശയമുണ്ടെന്ന് സിബിഎ എഫ്ഐആറിലും പറയുന്നുണ്ട്.

ജെസ്ന ജീവിച്ചിരിപ്പുണ്ട് എന്ന ഉറപ്പിൽ മാർച്ച് അവസാന വാരത്തിൽ സിബിഐ പെൺകുട്ടിയുടെ ചിത്രവും വിശദവിവരങ്ങളും അടങ്ങുന്ന ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതും പ്രതികളിലേക്ക് എത്താനുള്ള അന്വേഷണ സംഘത്തിന്റെ യാത്രക്ക് ഇന്ധനം പകർന്നിട്ടുണ്ട്. 149 സെന്റീമീറ്റർ ഉയരം, മെലിഞ്ഞ ശരീരം, വെളുത്ത നിറം, ചുരുണ്ട മുടി, നെറ്റിയുടെ വലതു വശത്തായി ഒരു കാക്കപ്പുള്ളി എന്നിങ്ങനെയാണ് നോട്ടീസിൽ പറയുന്നത്. ഇതിനുപുറമെ ജെസ്ന കണ്ണട ധരിച്ചിട്ടുണ്ടെന്നും പല്ലിൽ കമ്പിയിട്ടിട്ടുണ്ടെന്നും വിശദീകരിക്കുന്നുണ്ട്.

പക്ഷേ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. ജെസ്നയെ കാണാതായി ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും നിരവധി കെട്ടുകഥകളാണ് ഉയർന്നുവന്നിരുന്നത്. ജെസ്നയെ തമിഴ്നാട്ടിൽ കണ്ടു, ബംഗളൂരുവിൽ കണ്ടു, മലപ്പുറത്തെ പാർക്കിൽ കണ്ടു എന്നിങ്ങനെയുള്ള കഥകൾ. ഇത്തരം നുണക്കഥകളെല്ലാം തന്നെ അന്വേഷണ സംഘത്തിന്റെ സമയം നഷ്ടപ്പെടുത്തുകയും അന്വേഷണം വഴിത്തിരിച്ചുവിടാൻ ഇടയാകുകയുമാണ് ഉണ്ടായത്.

ഒരിക്കൽ ബംഗളൂരുവിലെ ഒരു ആശ്രമത്തിൽ ജെസ്ന ചെന്നുവെന്ന വാർത്ത പുറത്തു വിട്ട ആന്റോ ആന്റണി എംപിയും അന്വേഷണ സംഘത്തിന്റെ വെറുപ്പിന് പാത്രമായി മാറിയിരുന്നു. മാത്രമല്ല അജ്ഞാതമൃതദേഹങ്ങൾക്ക് പിന്നാലെയും പൊലീസിന് പോകേണ്ടി വന്നിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാം വർഷ ബി കോം വിദ്യാർത്ഥിനിയായ ജെസ്നയെ 2018 മാർച്ച് 22 ന് രാവിലെ 9.30 മുതലാണ് കാണാതാകുന്നത്. വലിയ രീതിയിൽ സൗഹൃദങ്ങളൊന്നും ഇല്ലാത്ത ജസ്ന അധികം ആരോടും സംസാരിക്കാറില്ല. അതുകൊണ്ട് തന്നെയാണ് കുട്ടി എവിടെ പോയി എന്ന കാര്യത്തിൽ ഒരു കൃത്യത കൊണ്ടുവരാൻ അന്വേഷണ സംഘത്തിന് സാധിക്കാതിരുന്നത്.

മിസ്സിംഗ് ആവുന്നതിന് മുമ്ബ് വീടിന്റെ വരാന്തയിൽ ഇരുന്ന് ജെസ്ന പഠിക്കുന്നത് അയൽവാസികൾ കണ്ടിരുന്നു. എന്നാൽ ഒമ്ബതു മണിയോടെ ജെസ്ന ഒരു ഓട്ടോറിക്ഷയിൽ കയറി മുക്കൂട്ടുതറ ടൗണിലേക്ക് പോയി. മുക്കൂട്ടുതറയിൽ തന്നെയുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നുവെന്നാണ് ജെസ്ന ഓട്ടോഡ്രൈവറോടും അടുത്ത വീട്ടുകാരോടും പറഞ്ഞത്. മുക്കൂട്ടുതറ ടൗണിൽ ജെസ്നയെ ഡ്രൈവർ ഇറക്കി വിടുകയും ചെയ്തു. കുട്ടി ഓട്ടോയിൽ വന്ന് ടൗണിൽ ഇറങ്ങുന്നത് ചിലർ കണ്ടിരുന്നു. ഇതിന് ശേഷം പിന്നെ ജെസ്നയെ ആരും കണ്ടിട്ടില്ല.

എന്തായാലും ഇപ്പോൾ സിബിഐക്ക് ലഭിച്ചിട്ടുള്ള നിർണായക വിവരങ്ങൾ സത്യമാണെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയെങ്കിൽ കുട്ടിയെ നാട്ടിലേക്ക് എത്തിക്കാനുള്ള യാത്രയും തട്ടിക്കൊണ്ടുപോയ സംഘത്തെ എത്രയും വേഗം അറസ്റ്റുചോയ്യാനുള്ള നീക്കവും ഉണ്ടായേക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.