കോട്ടയം ഏറ്റുമാനൂരിലെ ബാറിൽ നിന്നും മോഷണം പോയ ബൈക്ക് കുറവിലങ്ങാട് കണ്ടെത്തി; പൊലീസിനെ കണ്ട് മോഷ്ടാവ് എന്നു സംശയിക്കുന്നയാൾ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു; ബൈക്ക് കണ്ടെത്തിയത് ഏഴു ദിവസങ്ങൾക്ക് ശേഷം

കോട്ടയം: ഏറ്റുമാനൂരിലെ ബാറിനു മുന്നിൽ ബൈക്ക് മോഷ്ടിച്ച രക്ഷപെട്ട പ്രതി കുറവിലങ്ങാട് പൊലീസിനെക്കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു. ഏറ്റുമാനൂർ പാലക്കുന്നേൽ ബാറിൽ നിന്നും മോഷണം പോയ ബൈക്കാണ് ഏഴു ദിവസത്തിന് ശേഷം കുറവിലങ്ങാട് നിന്ന് കണ്ടെത്തിയത്.
കഴിഞ്ഞ ജൂൺ മൂന്നിനായിരുന്നു കേസിനാസപ്ദമായ സംഭവം. ഏറ്റുമാനൂർ പാലക്കുന്നേൽ ബാറിൽ നിന്നും മദ്യപിച്ച ശേഷം പുറത്തേയ്ക്കിറങ്ങിവന്ന യുവാവിനെ വീട്ടിലെത്തിക്കാമെന്നു വാഗ്ദാനം ചെയ്താണ് മോഷ്ടാവ് ഒപ്പം കൂടിയത്. തുടർന്ന്, ഇയാൾ മദ്യലഹരിയിലായിരുന്ന യുവാവിനെയുമായി വീട്ടിലെത്തി.

Advertisements

ഈ യുവാവിനെ വീട്ടിൽ എതതിച്ച് ഇറക്കിവിട്ട ശേഷം പ്രതി ബൈക്കുമായി മുങ്ങുകയായിരുന്നു. തുടർന്ന്, ബൈക്കിന്റെ ഉടമ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് അന്വേഷിക്കുകയും ചെയ്തു. ഇതിനിടെയാണ് ഏഴു ദിവസങ്ങൾക്ക് ശേഷം പത്താം തീയതി കുറവിലങ്ങാട് ഭാഗത്ത് ബൈക്ക് കണ്ടെത്തിയത്. കുറവിലങ്ങാട് പൊലീസ് പരിശോധന നടക്കുന്നതിനിടെ യുവാവ് ബൈക്കുമായി എത്തുകയായിരുന്നു. പൊലീസ് പരിശോധന നടത്തുന്നത് കണ്ട് യുവാവ്, ബൈക്ക് നടു റോഡിൽ ഉപേക്ഷിച്ച ശേഷം ഓടിരക്ഷപെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നു പൊലീസ് സംഘം ബൈക്ക് കസ്റ്റഡിയിൽ എടുത്തു. തുടർന്നു പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇതിന് ശേഷം ബൈക്കിന്റെ ഉടമയെ വിവരം അറിയിച്ചു. തുടർന്ന്, ബൈക്കിന്റെ ഉടമ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ എത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles