കോട്ടയം ജനറൽ ആശുപത്രി പിപി യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക സ്തനാർബുദ ബോധവൽക്കരണ  പ്രചരണ റാലിയും വിവിധ പരിപാടികളും നടത്തി

കോട്ടയം :  ജനറൽ ആശുപത്രി പി പി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ സ്തനാർബുദ ബോധവൽക്കരണ ക്ലാസും വിവിധ പരിപാടികളും ഡി എം ഒ ഡോ, എൻ പ്രിയ ഉദ്ഘാടനം ചെയ്തു. സ്തനാർബുദ ആരംഭം ഓരോ വ്യക്തിക്കും സ്വയം കണ്ടെത്തി ഡോക്റുടെ നിർദ്ദേശാനുസരണം ചികിത്സിച്ച് പൂർണമായി മാറ്റാൻ കഴിയുമെന്ന് ഡി എം ഒ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. രോഗബാധിതരെ സാമൂഹികമായും മാനസികമായും ചേർത്ത് നിർത്തുകയാണ് ഈ മാസാചരണത്തിന്റെ ലക്ഷ്യം. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എം ശാന്തി അധ്യക്ഷത വഹിച്ചു. മാസാചരണത്തിന്റെ പ്രസക്തി പി പി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. വി എസ് ശശിലേഖ അവതരിപ്പിച്ചു. ഡെപ്യൂട്ടി ഡി എം ഒ ഡോ. വിദ്യാധരൻ, ആർ എം ഒ ഡോ. ആശ പി നായർ എച്ച് എം സി അംഗം പി.കെ ആനന്ദക്കുട്ടൻ, ഡി ശ്രീനിവാസ്, ബിബിത ശിശുപാലൻ എന്നിവർ പ്രസംഗിച്ചു. ഗവൺമെന്റ് നേഴ്സിംഗ് സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്കിറ്റും മന്ദിരം ആശുപത്രിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ബോധവൽക്കരണ ക്ലാസും ആശുപത്രി ജീവനക്കാരുടെ ഗാനമേളയും നടന്നു.

Advertisements

Hot Topics

Related Articles