മണിമല: സ്വർണം പണയത്തിൽ നിന്ന് തിരിച്ചെടുത്ത് മറിച്ച് വിൽക്കാമെന്ന് വിശ്വസിപ്പിച്ച് 4.17 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതിയെ മണിമല പോലീസ് അറസ്റ്റ് ചെയ്തു. ജൂൺ 30-ന് ഉച്ചയ്ക്ക് 12 മണിയോടെ, കാഞ്ഞിരപ്പള്ളി എ.എം. ഗോൾഡിൽ ജോലി ചെയ്യുന്ന പരാതിക്കാരനെ പ്രതികൾ പണ്ടം പണയം വച്ചിട്ടുള്ള മണിമലയിലെ അക്ഷയ ഫിനാൻസിലേക്ക് വിളിച്ചുവരുത്തി. പണയം വെച്ചിരുന്ന സ്വർണം തിരിച്ചെടുക്കുന്നതിന് പണം നൽകിയാൽ അത് മറിച്ച് വിൽക്കാമെന്ന് പറഞ്ഞ് ഒന്നാം പ്രതി പരാതിക്കാരനിൽ നിന്ന് 4,17,000 രൂപ പണമായി കൈപ്പറ്റി. തുടർന്ന് 40 ഗ്രാം തൂക്കമുള്ള മുക്കുപണ്ടത്തിന്റെ മാല നൽകി പരാതിക്കാരനെ ചതിച്ചതായാണ് കേസ്. സംഭവത്തിൽ രണ്ടാം പ്രതിയും കൂട്ടുനിന്ന് കുറ്റകൃത്യം നടത്താൻ സഹായം നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ മണിമല പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
കേസിലെ രണ്ടാം പ്രതിയായ കറിക്കാട്ടൂർ,കുന്നേൽ വീട്ടിൽ വിനീത് കെ. എസ്. (കുഞ്ഞയി) മണിമല പോലീസ് അറസ്റ്റ് ചെയ്തു. എസ്.ഐ. ശശി,എ.എസ്.ഐ. സാജു, ജോഷി, എസ്.സി.പി.ഒ. സെൽവരാജ്, പ്രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അറസ്റ്റിലായ പ്രതിയെ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിരണ്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ ഒന്നാം പ്രതിയെ കണ്ടെത്തുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനുമായി അന്വേഷണം പുരോഗമിക്കുന്നു.


