കോട്ടയം കടുത്തുരുത്തിയിൽ ബേക്കറിയുടെ മറവിൽ  നിരോധിത പുകയില ഉത്പന്ന വിൽപ്പന : കല്ലറ സ്വദേശിയായ ബേക്കറി ഉടമ പിടിയിൽ

കടുത്തുരുത്തി: ബേക്കറിയുടെ മറവിൽ  നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന കടയുടമയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കടയിൽ നിന്നും ഹാൻസ് പിടികൂടി. കല്ലറയിൽ പ്രവർത്തിക്കുന്ന ബേക്കറി ഉടമയായ കല്ലറ പുതിയകല്ലും കടയിൽ വീട്ടിൽ അഖിൽ റെജിയെയാ(30)ണ്  വൈക്കം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എസ്. സുജിത്തും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.

Advertisements

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും, അന്യസംസ്ഥാന തൊഴിലാളികൾക്കും നിരോധിത പുകയില ഉത്പ്പന്നങ്ങൾ വിൽപ്പന നടത്തി വരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.  100 പായ്ക്കറ്റോളം വരുന്ന നിരോധിന പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റെയ്ഡിൽ എക്സൈസ് പ്രിവന്റീവ് ആഫീസർമാരായ ഹരീഷ് ചന്ദ്രൻ, ജി. രാജേഷ്, സിവിൽ എക്സൈസ് ആഫീസർമാരായ ജോജോ, മഹാദേവൻ, അനൂപ് വിജയൻ , അജു ജോസഫ്, വനിതാസിവിൽ എക്സൈസ് ആഫീസർ സിബി എന്നിവർ പങ്കെടുത്തു. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നത് കണ്ടെത്തിയത്.

Hot Topics

Related Articles