കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 12 ബുധനാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം:  ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 12 ബുധനാഴ്ച വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കലുങ്ക്, ഗുരുമന്ദിരം, കണ്ണാന്തറ, കപ്പിലുമാവ്, ഹൗസിംഗ് ബോർഡ് ഗ്രൗണ്ട്, പട്ടത്താനം, കന്നുകുളം ടവർ, കണ്ണുകുളം, വെസ്കോ അടിച്ചിറ  , ശാസ്താംബലം,, ബസ്റ്റാൻഡ്, ചാത്തുണ്ണി പാറ, കുട്ടിപ്പടി, ഒ എം സി റോഡ്, സ്നേഹമാണ് എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക്  രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആലപ്പാട്ടു പടി, ഇടയ്ക്കാട്ടുകുന്ന് ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ  വൈദ്യുതി മുടങ്ങും. 

Advertisements

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേലമറ്റം  പടി ട്രാൻസ്ഫോമറിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാട്ടകം വില്ലജ്, കല്ലൂപറമ്പ്, പുറമ്പോക്ക്, ഫ്ലോറടെക്, പനച്ചിക്കാട്അമ്പലം, പൗർണമി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 6 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.  വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന  ഇരവു ചിറ ടവർ, നാലുന്നാക്കൽ, പാറപ്പാട്ടു പടി , പാത്താമുട്ടം , ഇരവുചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ളായിക്കാട് എസ്.എൻ.ഡി.പി , ചെമ്പൻതുരുത്ത് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെയും കൊച്ചുപ്പള്ളി , മണിമുറി , ഒട്ടക്കാട് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം, നടേപ്പാലം,മാങ്ങാനം ടെമ്പിൾ, ദേവപ്രഭ, ഗ്രീൻവാലി വില്ല എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.  കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചന്ദ്രത്തിൽപ്പടി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും ഇടയാടി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles