കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 14 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുക്കംകുടി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ചാഴിക്കാടൻ ടവർ, ചാഴിക്കാടൻ റോഡ്, വാര്യമുട്ടം, ആദർശം ക്ലബ്ബ്, തോപ്പിൽ പറമ്പ്, വില്ലൂന്നി, ബേസിക് ഡ്രിങ്കിങ് വാട്ടർ, എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചെമ്മരപ്പള്ളിക്കുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 00 മണി മുതൽ വൈകിട്ട് 5 00 മണി വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പയ്യപ്പാടി ട്രാൻസ്ഫോർമറിന്റെ പരിധിയിലുള്ള പയ്യപ്പാടി പുതുവയൽ അടുമ്പും കാട് ഭാഗത്ത് ഉച്ചയ്ക്ക് മൂന്ന് മണി മുതൽ അഞ്ചര വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള,കരിക്കണ്ടം,പുന്നകുന്ന്,ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 10മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പന്നിത്തടം , വെള്ളൂത്തുരുത്തി നമ്പർ .2 എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാടത്തുംക്കുഴി , മഴവില്ല് , മാടത്തരുവി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ടച്ചിങ് വർക്കിന്റെ ഭാഗമായി കല്ലുങ്കത്ര, വല്യാട്, തട്ടൂർകണ്ടം, കൊല്ലത്തുകരി, മേനോൻകരി, കാരാടി, വാളത്താർ, തുരുത്തുമാലിക്കരി, കണ്ടമുണ്ടാലിക്കരി, ചെറുവള്ളിക്കരി, സാന്റോ, ഈറൻക്കരി മേക്കരി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ പൂർണ്ണമായും വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എം ഒ സി കോളനി, ചൂരക്കുറ്റി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


