കോട്ടയം: മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റും കോട്ടയം കരിതാസ് ആശുപത്രിയും ചേർന്നു ശബരിമല മണ്ഡലകാലത്തോട് അനുബന്ധിച്ചു എംവിഐ മാർക്കും ഡ്രൈവർമാർക്കും അടിയന്തിര ജീവൻ രക്ഷ പരിചരണത്തെ കുറിച്ചും ട്രോമ കെയറിനെ കുറിച്ചും പരിശീലനം നൽകി. കാരിത്താസ് എമർജൻസി വിഭാഗം മേധാവി ഡോ. വിവേകിന്റെ നേതൃത്വത്തിൽ ആർ.ഒ.ആർ – റെസ്ക്യൂ ഓൺ റോഡ് എന്ന പരിശീലന പരിപാടി നടത്തിയത്. തെള്ളകം കാരിത്താസ് ആശുപത്രിയിലാണ് പരിപാടി സംഘടിപ്പിച്ചത്. കാരിതാസ് ആശുപത്രി ഡയറക്ടർ ഫാ.ഡോ.ബിനു കുന്നത്ത് ഉദ്ഘാടനം ചെയ്തു. ഡബ്യു എച്ച്.ഒയുടെ നാഷണൽ പ്രൊഫഷണൽ ഓഫീസർ എം.എസ് രജനി, കാരിതാസ് സി.ഒ.ഒ ഡോ.അജിത് വേണുഗോപാൽ , എന്നിവർ ആശംസകൾ അർപ്പിച്ചു. കൊല്ലം എൻഫോസ്‌മെന്റ് ആർ.ടി.ഒ എ.കെ ഡിലു ,, കൊല്ലം ആർ.ടി.ഒ അജിത്കുമാർ, ശബരിമല സേഫ് സോൺ നോഡൽ ഓഫിസർ ആൻ്റ് പത്തനംതിട്ട കോട്ടയം ആർ.ടി.ഒ ശ്യാം, ആലപ്പുഴ ആർ.ടി.ഒ ജയരാജ് എന്നിവർ ആശംസയും നേതൃത്വവും നൽകി.





