കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 27 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ, ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന മലമേൽ, മാർമല ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8:00 മുതൽ 05:00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ മന്നം ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ ഉച്ചക്ക് 2:00 മണി മുതൽ വൈകിട്ട് 4:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ മലയിഞ്ചിപ്പാറ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8:00 മണി മുതൽ ഉച്ചക്ക് 2:00 മണി വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ നെല്ലിക്കച്ചാല് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പുല്ലുവേലി,മുടപ്പാല, പുകുടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ജോയ്ക്കമ്പനി,പുന്നക്കൽ ചുങ്കം,ഗസ്റ്റ് ഹൗസ്,കെ.യൂനഗർ,മുപ്പായിക്കാട്,കുറ്റിക്കാട്ട്,അറക്കൽച്ചിറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 05:00 വരെ മങ്കോമ്പ്, നരമംഗലം ഫാക്ടറി, നെല്ലാനിക്കാട്ടുപാറ, വലവൂർ എക്സ്ചേഞ്ച്, നെല്ലിക്കയം ഫാക്ടറി,ചേർപ്പാടം, റിയോടെക്, ഖാദി കാസ്റ്റിങ് കമ്പനി,ആറാട്ടുപ്പുഴ എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുമറ്റം, പാലക്കലോടിപ്പടി, മന്ദിരം ജംഗ്ഷൻ, കളമ്പുകാട്ടുകുന്ന്, കീഴാറ്റുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന 12മൈൽ ജനത , കിളിമല , പൊത്തൻപുറം, കെ.ജി കോളേജ് ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തൃക്കോതമംഗലം ടെമ്പിൾ , തൃക്കോതമംഗലം എൽ.പി.എസ് എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ എ.ഒ ജോസഫ് റോഡ് ട്രാൻസ്ഫോമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ വൈദ്യുതി മുടങ്ങും


