പതിമൂന്ന് മുട്ട, ആറരക്കിലോ ഏത്തപ്പഴം, രണ്ടരകിലോ ആപ്പിൾ! കട തുരന്ന തൊരപ്പൻ്റെ ‘മെനുവിൽ’ വലഞ്ഞ് കോട്ടയം കെ.എസ്.ആർ.ടി.സിയിലെ കട ഉടമകൾ; തട്ട് പൊളിച്ചിട്ടും രക്ഷയില്ല

കോട്ടയം:
പതിമൂന്ന് മുട്ട,
ആരക്കിലോ എത്തപ്പഴം,
രണ്ടരക്കിലോ ആപ്പിൾ
നാല് പാക്കറ്റ് ഈന്തപ്പഴം ( ഫസ്റ്റ് ക്വാളിറ്റി)
രണ്ട് പാക്കറ്റ് അച്ചാർ
കട തുരന്ന തൊരപ്പൻ്റെ മെനുവിൽ വലഞ്ഞിരിക്കുകയാണ് കെ.എസ്.ആർ.ടി.സിയിലെ കടയുടമകൾ. തട്ട് പൊളിച്ച് മേൽക്കൂര മാറ്റിയിട്ടും ‘മെനുവിനെ’ തകർക്കാനായില്ല. ആ തൊരപ്പൻ മറ്റാരും ആയിരുന്നില്ല നഗരം കീഴടക്കിയ ഒരു മരപ്പട്ടിയായിരുന്നു!

കോട്ടയം നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തെ കട ഉടമകളാണ് മരപ്പട്ടിയുടെ ലീലാവിലാസത്തിൽ വലഞ്ഞത്. മാസങ്ങളായി ഈ ഭാഗത്തെ കടകളുടെ ഉള്ളിൽ കയറി സാമാന്യം ഭേദപ്പെട്ട നിലയിൽ ഭക്ഷണം തട്ടിയ ശേഷം ആരോ ഒരാൾ സ്ഥലം വിടുന്നത് കട ഉടമകൾ ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു കടയിൽ ഏഴരക്കിലോ എത്തപ്പഴം വിൽപ്പനയ്ക്കായി എത്തിച്ചിരുന്നു. എന്നാൽ, രാവിലെ കട തുറന്ന ജീവനക്കാർ ഞെട്ടിപ്പോയി! കുറേയേറെപഴത്തൊലിയും കാളാമുണ്ടനും, ഒരു കിലോ എത്തപ്പഴവും മാത്രം ബാക്കി. ബാക്കിയെല്ലാം ശാപ്പാട്ടുരാമൻ മരപ്പട്ടി വയറ്റിലാക്കി!


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേ ദിവസം തന്നെ ഒന്നാം ക്വാളിറ്റി യിലുള്ള നാല് പാക്കറ്റ് ഈന്തപ്പഴവും കക്ഷി പാക്കറ്റ് പൊട്ടിച്ച് ശാപ്പിട്ടു. ഈന്തപ്പഴം തിന്ന് മത്ത് പിടിച്ചിട്ടാവണം , മുട്ട പൊട്ടിച്ച് തോട് മാത്രം ബാക്കിയാക്കി നല്ലവണം തട്ടി. പൊട്ടും തട്ടുമേൽക്കാതെ കച്ചവടത്തിനായി കാത്ത് വച്ച 13 മുട്ടയാണ് ശാപ്പാട്ട് രാമൻ തട്ടി അകത്താക്കിയത്. പിന്നെ, നാല് പാക്കറ്റ് വില കൂടിയ അച്ചാറും തൊട്ട് നക്കി. അത് കൊണ്ടും തീർന്നില്ല കിലോയ്ക്ക് നൂറ് രൂപ എങ്കിലും വില വരുന്ന രണ്ടര കിലോ ആപ്പിളും സ്വാദോടെ കക്ഷി തട്ടി വയറ്റിലാക്കി. വയറും തിരുമി പോകും വഴി കടയിൽ അത്യാവശ്യം ശോഭ കേട് വരുത്താനും കക്ഷി മറന്നില്ല.

മരപ്പട്ടിയുടെ ലീലാവിലാസത്തിൽ പൊറുതിമുട്ടിയ കട ഉടമ ഒടുവിൽ മേൽക്കൂരയിലെ സീലിങ്ങ് പൊളിച്ച് ദൂരെയെറിഞ്ഞു. സീലിങ്ങിൽ കയറിയിരുന്ന് സുഖമായി കടയ്ക്കുള്ളിൽ കയറിയിറങ്ങിയിരുന്ന മരപ്പട്ടിയെ പേടിച്ചാണ് കട ഉടമ സീലിങ്ങ് പോലും ഇളക്കി മാറ്റിയത്. ക്യാ ഫലം കക്ഷി ഇപ്പോഴും ഇപ്പോഴും പുരപ്പുറത്ത് തന്നെ. സമീപത്തെ കാടുകളിലും ഒഴിഞ്ഞ കെട്ടിടങ്ങളിലുമാണ് മരപ്പട്ടിയുടെ വാസം. സ്ഥിരമായി കടകളിൽ കയറി മുതലുകൾ തിന്നുന്ന മരപ്പട്ടിയെ എങ്ങിനെ ഒതുക്കും എന്നറിയാതെ അന്തം വിട്ടിരിക്കുകയാണ് കട ഉടമകൾ.

Hot Topics

Related Articles