കോട്ടയത്ത് നിന്നുള്ള ശബരിമല സർവീസുകൾ താളം തെറ്റുന്നു : മതിയായ വാഹനം ഇല്ലാതെ വന്നതോടെ റെയിൽവേ സ്റ്റേഷനിൽ അയ്യപ്പന്മാരുടെ ബഹളം : മതിയായ കോ ഓർഡിനേഷൻ ഇല്ലന്നും ആരോപണം 

കോട്ടയം : കോടയം റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ശബരിമല കെ എസ് ആർ ടി സി സർവീസ് താളം തെറ്റുന്നു. മതിയായ യാത്രാ സൗകര്യം ഇല്ലാതെ വന്നതോടെ വ്യാഴാഴ്ച രാത്രി റെയിൽവേ സ്റ്റേഷനിൽ എത്തിയ അയ്യപ്പന്മാർ ബഹളം ഉണ്ടാക്കി. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് അയ്യപ്പൻമാർ ബഹളവുമായി രംഗത്ത് എത്തിയത്. നിലവിൽ 45 ബസ്സുകളാണ് കോട്ടയം ഡിപ്പോയിൽ നിന്നും ശബരിമല സർവീസിനായി ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ കോട്ടയത്ത് നിന്നും പമ്പയ്ക്ക് പോകുന്ന ബസ്സുകൾ അവിടെ പിടിച്ചിട്ട് സർവീസ് ക്രമീകരിക്കുന്നതാണ് കോട്ടയത്തെ സർവീസുകളുടെ താളം തെറ്റിക്കുന്നതാണ് ആരോപണം ഉയർന്നിരിക്കുന്നത്. കോട്ടയത്തു നിന്നുള്ള സർവീസുകൾക്ക് മതിയായ കോർഡിനേഷൻ ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾ കാരണമെന്നും ഒരു വിഭാഗം ജീവനക്കാർ ആരോപിക്കുന്നു. 

Advertisements

പ്രവർത്തിപരിചയം കുറഞ്ഞ ഇൻസ്പെക്ടറെയാണ് കെഎസ്ആർടിസി ശബരിമല സർവീസുകളുടെ ഓപ്പറേഷനായി കോട്ടയത്ത് നിയോഗിച്ചിരിക്കുന്നത് എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇത് സർവീസുകളുടെ താളം തെറ്റിക്കുന്നതായി ആരോപണമുണ്ട്. ട്രെയിനുകൾ വരുന്ന സമയത്ത് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ കെഎസ്ആർടിസി ബസ്സുകൾ ഉണ്ടാകണമെന്നാണ് ഇതുവരെയുള്ള ചട്ടം. എന്നാൽ ഇത്തരത്തിലുള്ള ക്രമീകരണങ്ങൾ ഒന്നും ഇവിടെ ഒരുക്കിയിട്ടില്ല എന്നാണ് ആരോപണം ഉയരുന്നത്. മതിയായ ക്രമീകരണം ഒരുക്കിയില്ലെങ്കിൽ ശബരിമല സർവീസുകൾ താളം തെറ്റുമെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. സ്വകാര്യ സർവീസുകളെ സഹായിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ കെഎസ്ആർടിസി സർവീസുകൾക്ക് തുരങ്കം വയ്ക്കുന്നതെന്നും ഗുരുതരമായ ആരോപണമുണ്ട്. അടിയന്തരമായി വിഷയത്തിൽ അധികൃതർ ഇടപെടണമെന്നാണ് ആവശ്യം. 

Hot Topics

Related Articles