കോട്ടയം കുടമാളൂരിൽ ബാങ്കിന്റെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: കർണ്ണാടക ബാങ്കിലേക്ക് ഡിവൈഎഫ്ഐ മാർച്ച്: സംഘർഷം കല്ലേറ് : ജെയ്ക് സി തോമസിന് പരിക്ക് : മരിച്ച ബിനുവിന്റെ മൃതദേഹവുമായി റോഡ് ഉപരോധിച്ച ഡിവൈഎഫ്ഐ പ്രവർത്തകരും നാട്ടുകാരും

കോട്ടയം : കോട്ടയം കുടമാളൂരിൽ ബാങ്കിന്റെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കർണ്ണാടക ബാങ്കിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ബാങ്കിന് നേരെ ഡിവൈ എഫ് ഐ പ്രവർത്തകർ കല്ലേറ് നടത്തി. ബാങ്ക് വളപ്പിൽ പ്രവേശിച്ച പ്രവർത്തകരെ തടയാൻ ശ്രമിച്ച ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി തോമസിന് പൊലീസുമായുള്ള ഉന്തിലും തള്ളിലും പരിക്ക്. നാഗമ്പടം ബസ്റ്റാൻഡിൽ നിന്നും പ്രകടനമായ എത്തിയ പ്രവർത്തകർ ബാങ്കിനു മുന്നിൽ പോലീസ് ഉയർത്തിയ ബാരിക്കേട് കടക്കാൻ ശ്രമിച്ചു. ഇതേ തുടർന്ന് പൊലീസ് പ്രതിരോധിച്ചതോടെ ബാരിക്കേഡ് തകർക്കാൻ ഡി വൈ എഫ് ഐ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ പിടിവലിയും ഉണ്ടായി.

Advertisements

ഇതിനുശേഷം നാഗമ്പടത്ത് മൃതദേഹം എത്തിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനിടെ റോഡ് ഉപരോധിച്ച ഡിവൈഎഫ്ഐ പ്രവർത്തകർ ബാരിക്കേട് മറികടന്ന് ബാങ്കിൻറെ വളപ്പിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് പോലീസ് പ്രവർത്തകരെ തടയാൻ ശ്രമിക്കുന്നതിനിടെ പോലീസും പ്രവർത്തകനും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. അതിനിടെ പ്രവർത്തകരെ തടയാൻ എത്തിയ ജെയ്ക് സി തോമസ് പോലീസുമായുള്ള പിടിവലിക്കിടെ താഴെ വീഴുകയായിരുന്നു. പ്രതിഷേധത്തെ തുടർന്ന് നാഗമ്പടത്ത് ഗതാഗതവും തടസപ്പെട്ടു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് മഹേഷ് ചന്ദ്രന്റെയും , ജില്ലാ സെക്രട്ടറി സുരേഷിന്റെയും , ജില്ലാ കമ്മിറ്റിയംഗം റിജേഷ് കെ ബാബുവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടക്കുന്നത്.

Hot Topics

Related Articles