കുമരകം : കുമരകം കലാഭവൻ ആഭിമുഖ്യത്തിൽ കലാ സംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ മെയ് 31ഞായർ 2.30 പി എമ്മിന് പാട്ട് കുട്ടം മഹാസാഗരവും ഓൺലൈൻ കരോക്കെ
ഗാനമത്സര സമ്മാനദാനവും സംഘടിപ്പിക്കുന്നു. മഹാസാഗരം പാട്ട്കുട്ടം പ്രശസ്ത സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് ഉദ്ഘാടനം ചെയ്യും. കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.പി ഗോപി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടക്കും.കലാഭവൻ പ്രസിഡൻ്റ് എം.എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. ഐ ഏബ്രഹാം. കെ.ജി ബിനു,കലാഭവൻ സെക്രട്ടറി എസ്.ഡി പ്രേംജി, ജോ:സെക്രട്ടറി പി.കെ അനിൽകുമാർ എന്നിവർ സംസാരിക്കും.ലഹരിയാകട്ടെ കല എന്ന സന്ദേശം ഉയർത്തി നടത്തിയ ഗാനമത്സരത്തിൻ്റെ സമ്മാനവും ചടങ്ങിൽ വിതരണം ചെയ്യും. കുമരകം കലാഭവൻ സംഗീത കൂട്ടായ്മയിൽ ഗാനങ്ങൾ ആലപിക്കുന്നതിന് ഏവർക്കും അവസരം ഉണ്ടായിരിക്കുന്നതാണ്


