കുമരകത്ത് കാറിടിച്ച് മരിച്ച കാൽനടയാത്രക്കാരനെ തിരിച്ചറിഞ്ഞു; മരിച്ചത് ചെങ്ങളം സ്വദേശിയായ ഗൃഹനാഥൻ

കുമരകം: നിയന്ത്രണം വിട്ട കാറിടിച്ച് കുമരകത്ത് കാൽനടയാത്രക്കാരനെ തിരിച്ചറിഞ്ഞു. കുമരകം സൗത്ത് ചെങ്ങളം കോയിച്ചേരിക്കളം കെകെ തമ്പി(64)യാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞു. കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ബന്ധുക്കൾ എത്തിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ – അനു
മക്കൾ – ധനൂഷ, നീതു, നിമിഷ
മരുമക്കൾ – ജിജുമോൻ, അജി

Advertisements

ബുധനാഴ്ച രാത്രി എട്ടു മണിയോടെ കുമരകം കണ്ണാടിച്ചാലിലായിരുന്നു കേസിനാസ്പദമായ സംഭവം. 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷനാണു മരിച്ചത്. വഴിയിലൂടെ നടന്നുപോകുകയായിരുന്ന ഇയാളെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തിൽപ്പെട്ട കാർ കോട്ടയം ഭാഗത്തേയ്ക്കാണ് പോയതെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന സൂചന. എന്നാൽ, കാർ കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കുമരകം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദേശത്തെ സിസിടിവി ക്യാമറകൾ അടക്കം പരിശോധിക്കുന്നുണ്ട്. ഇതിനു ശേഷം മാത്രമേ കാറിന്റെ അടക്കമുള്ള വിവരം ലഭിക്കൂ. മരിച്ചയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുമരകം പൊലീസിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.