കുമരകത്ത് അജ്ഞാത വാഹനം ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

കുമരകം: നിയന്ത്രണം വിട്ട കാറിടിച്ച് കുമരകത്ത് കാൽനടയാത്രക്കാരൻ മരിച്ചു. അപകടത്തിൽപ്പെട്ട കാർ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം അമിത വേഗത്തിൽ ഓടിച്ചു പോയി. സംഭവത്തിൽ മരിച്ചയാളുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. മരണത്തിൽ കേസെടുത്ത പൊലീസ് , അപകടത്തിനിടയാക്കിയ കാറിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Advertisements

ബുധനാഴ്ച രാത്രി എട്ടു മണിയോടെ കുമരകം കണ്ണാടിച്ചാലിലായിരുന്നു കേസിനാസ്പദമായ സംഭവം. 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷനാണു മരിച്ചത്. വഴിയിലൂടെ നടന്നുപോകുകയായിരുന്ന ഇയാളെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തിൽപ്പെട്ട കാർ കോട്ടയം ഭാഗത്തേയ്ക്കാണ് പോയതെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന സൂചന. എന്നാൽ, കാർ കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കുമരകം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദേശത്തെ സിസിടിവി ക്യാമറകൾ അടക്കം പരിശോധിക്കുന്നുണ്ട്. ഇതിനു ശേഷം മാത്രമേ കാറിന്റെ അടക്കമുള്ള വിവരം ലഭിക്കൂ. മരിച്ചയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുമരകം പൊലീസിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

Hot Topics

Related Articles