കോട്ടയം കുറിച്ചി നാൽപ്പതാംകവലയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് വാകത്താനത്ത് താമസിക്കുന്ന കാരാപ്പുഴ തിരുവാതുക്കൽ സ്വദേശി മരിച്ചു; അപകടത്തിൽ മരിച്ചത് കോട്ടയം നഗരത്തിൽ മുൻപ് സി.ഡിക്കട നടത്തിയിരുന്ന തിരുവാതുക്കൽ സ്വദേശി

കോട്ടയം: കുറിച്ചി നാൽപ്പതാം കവലയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് വാകത്താനത്ത് താമസിക്കുന്ന കാരാപ്പുഴ തിരുവാതുക്കൽ സ്വദേശി മരിച്ചു. കാരാപ്പുഴ തിരുവാതുക്കൽ കിഴക്കേടത്ത് കുന്നുംപുറത്ത് വീട്ടിൽ ഓമനക്കുട്ടൻ (58) ആണ് മരിച്ചത്. കോട്ടയം നഗരത്തിൽ മുൻപ് സി.ഡിക്കട നടത്തിയിരുന്ന ഓമനക്കുട്ടൻ നിലവിൽ വാകത്താനത്താണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

Advertisements

ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. കോട്ടയത്തു നിന്നും വാകത്താനത്തേയ്ക്ക് പോകുകയായിരുന്നു ഓമനക്കുട്ടൻ. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർദിശയിൽ നിന്നും എത്തിയ മൂഴിപ്പാറ ബസ് ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.

Hot Topics

Related Articles