കാഞ്ഞിരപ്പള്ളി : ശുചിത്വമില്ലാത്ത തിനെത്തുടർന്ന് അടച്ചുപൂട്ടിയ ജനറൽ ആശുപത്രിയിലെ കാന്റ്റീൻ മുഴുവൻ ശുചിത്വ സംവിധാനങ്ങളും ഉറപ്പുവരുത്തിയശേഷം മാത്രമേ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി നൽകാവൂ എന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്. കാന്റീൻ ഉടൻ തുറന്നു നൽകാനിരിക്കേ, ഇതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയത്.നിലവിൽ ആശുപത്രി കാന്റീൻ പ്രവർത്തിക്കുന്നത് പോസ്റ്റുമോർട്ടം മുറിയോടും മോർച്ചറിയോടുംചേർന്നാണ്.ആരോഗ്യ വകുപ്പുമന്ത്രി, ജില്ലാ മെഡിക്കൽ ഓഫീസർ,പഞ്ചായത്ത്-ആശുപത്രി അധികൃതൽ എന്നിവർക്ക് പരാതി നൽകിയതായും, ശുചിത്വ മുൻകരുതലുകളില്ലാതെ കാന്റീന്റെ പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനമെങ്കിൽ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നേതൃത്വത്തിൽ സമരപരിപാടികളുമായിമുന്നോട്ടുപോകുമെന്നും കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന് അറിയിച്ചു.നേരത്തേ കാന്റീനിന്റെ പ്രവർത്തനത്തിനെതിരേ ഡി.വൈ.എഫ്.ഐ.യും രംഗത്തെത്തിയിരുന്നു.11 ദിവസമായി ജനറൽ ആശുപത്രിയിലെ കാന്റീൻഅടഞ്ഞുകിടക്കുകയാണ്. ഇവിടെനിന്ന് വാങ്ങിയ ബിരിയാണിയിൽ പുഴുവിന് സമാനമായ ജീവിയെ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ,വൃത്തിഹീനമായ സാഹചര്യത്തിൽ കാന്റീൻ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനാലാണ് കാന്റീൻ അടച്ചുപൂട്ടിയത്.