കാളപെറ്റെന്നു കേട്ട് കയറെടുത്ത മണ്ടൻ പരാതിയിൽ പിന്നാലെ ഓടി വലഞ്ഞ് കേരള പൊലീസ്; ആളാകാൻ ഓൺലൈൻ പത്രക്കാരൻ നൽകിയ പരാതിയിൽ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയ കേരള പൊലീസും പുലിവാൽ പിടിച്ചു; കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ ഫേക്ക് കമന്റിട്ടയാൾ മതതീവ്രവാദിയെന്നുറപ്പിച്ച് പരാതി നൽകിയ തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്ററും വെട്ടിലായി

കോട്ടയം: കാളപെറ്റെന്നു കേട്ട് കയറെടുത്ത് മുഖ്യമന്ത്രിയ്ക്കു പരാതി നൽകാൻ ഓടിയ തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ എ.കെ ശ്രീകുമാർ പൊലീസിനെയും വെട്ടിലാക്കി. എ.കെ ശ്രീകുമാറിന്റെ പരാതി മാത്രം അടിസ്ഥാനമാക്കി, ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കായി പൊലീസും വെട്ടിലായി. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ സമരവുമായി ബന്ധപ്പെട്ട് വ്യാജ കമന്റിട്ട ആളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വിശദാംശങ്ങൾ അടക്കം തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ എ.കെ ശ്രീകുമാർ സംസ്ഥാന മുഖ്യമന്ത്രിയ്ക്കു പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഈ ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ പോലും പരിശോധിക്കാതെ ലുക്ക് ഔട്ടോ നോട്ടീസ് പുറത്തിറക്കിയ പൊലീസാണ് വെട്ടിലായത്. അക്ഷരാർത്ഥത്തിൽ ഒരു മാധ്യമപ്രവർത്തകൻ നടത്തേണ്ട പ്രാഥമിക പരിശോധന പോലും നടത്താതെ പരാതി നൽകിയ ശ്രീകുമാർ കേരള പൊലീസിനെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കുകയായിരുന്നു.

Advertisements

തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ എന്ന് സ്വയം അവകാശപ്പെടുന്ന എ.കെ ശ്രീകുമാർ, മലപ്പുറം തിരൂർ താഴേപ്പാലം അബ്ദുൾ ജലീൽ എന്ന പേരിൽ തന്നെയാണ് ഫെയ്‌സ്ബുക്കിൽ കമന്റിട്ട ആൾക്കെതിരെ മുഖ്യമന്ത്രിയ്ക്കു പരാതി നൽകിയത്. അമൽജ്യോതി കോളേജിലെ സമരം ആളിക്കത്തിച്ചാൽ ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടിരകളെ മതം മാറ്റാമെന്ന ഫെയ്‌സ്ബുക്ക് കുറിപ്പിനെ അധീകരിച്ചായിരുന്നു ഈ ഓൺലൈൻ സൈറ്റിൽ വാർത്തയും, പിന്നീട് ഇദ്ദേഹത്തിന്റെ പരാതിയും. ഈ പരാതി കിട്ടിയതോടെ ഈ അബ്ദുൾ ജലീൽ താഴേപ്പാലത്തിന് എതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം പൊലീസ് കേസെടുക്കുകയും, ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, ഈ പേരിൽ സോഷ്യൽ മീഡിയയിൽ കമന്റിട്ട വ്യക്തിയുടേത് എന്നത് ഒരു വ്യാജ അക്കൗണ്ടാണ് എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇത് പാക്കിസ്ഥാൻ സ്വദേശിയായ മുഹമ്മദ് താരീഖ് മജീദ് എന്നയാളുടെ ഫെയ്ക്ക് അക്കൗണ്ട് ആണ് എന്ന് ട്രോൾ കോട്ടയം അടക്കമുള്ള ഫെയ്‌സ്ബുക്ക് കൂട്ടായ്മകളും, വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകളും സാക്ഷ്യപ്പെടുത്തുന്നു. അക്ഷരാർത്ഥത്തിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തി സമൂഹത്തിൽ മതസ്പർദ വളർത്തുന്ന സംഘമാണ് ഇതിനു പിന്നിലെന്ന് ഉറപ്പാണ്.

എന്നാൽ, സമൂഹത്തിൽ തെറ്റിധാരണ പടർത്തുന്ന രീതിയിൽ വാർത്ത പ്രചരിപ്പിച്ച തേർഡ് ഐ ന്യൂസ് ലൈവും, ചീഫ് എഡിറ്റർ എ.കെ ശ്രീകുമാറും നടത്തിയത് ഗുരുതരമായ ഇടപെടലാണ്. വ്യാജ അക്കൗണ്ടാണ് എന്ന് പ്രാഥമിക പരിശോധനയിൽ പോലും വ്യക്തമാകുമായിരുന്ന അക്കൗണ്ടിൽ യാതൊരു വിധ പരിശോധനയും നടത്താതെയാണ് മാധ്യമപ്രവർത്തകൻ എന്ന് സ്വയം അവകാശപ്പെടുന്ന എ.കെ ശ്രീകുമാർ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്. മാധ്യമപ്രവർത്തനത്തിന്റെ പ്രാഥമിക തത്വങ്ങൾ പോലും മറന്ന് സ്വന്തം പേരും പെരുമയും വർദ്ധിപ്പിക്കുന്നതിനായി തട്ടിക്കൂട്ട് കഥയുമായി ഇറങ്ങുകയായിരുന്നു ശ്രീകുമാർ. ആ ഫെയ്‌സ്ബുക്ക് അക്കൗണ്ട് കൃത്യമായി പരിശോധിച്ചിരുന്നു എങ്കിൽ പൊലീസിനെ വെട്ടിലാക്കുന്നത് എങ്കിലും ഒഴിവാക്കാമായിരുന്നു.

പാക്കിസ്ഥാൻ സ്വദേശിയായ ഒരാളുടെ പേരിൽ ഉണ്ടാക്കിയ വ്യാജ അക്കൗണ്ടിനു പിന്നിലുള്ള ആളെ കണ്ടെത്തുന്നതിനു പകരം, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിനെയും, ക്രൈസ്തമ മാനേജ്‌മെന്റിനെയും ഒപ്പം സംഘപരിവാറിനെയും സുഖിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരു മതവിഭാഗത്തെ കുറ്റപ്പെടുത്തി സ്വന്തം നേട്ടം കൊയ്യാനാണ് ഇദ്ദേഹം ശ്രമിച്ചതെന്നു സംശയിക്കുന്നവരെയും തെറ്റ് പറയാനാവില്ല. എന്നാൽ, ഈ ഫേക്ക് ഐഡിയുടെ ചിത്രം വച്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയ പൊലീസുകാരാണ് അക്ഷരാർത്ഥത്തിൽ ഇപ്പോൾ വെട്ടിലായത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.