മണർകാട് ഐരാറ്റുനടയിൽ കനത്ത മഴയിൽ വീടിന്റെ മതിൽ ഇടിഞ്ഞു വീണു; മതിലിടിഞ്ഞു വീണത് സമീപത്തെ വീടിന്റെ മുകളിലേയ്ക്ക്; രണ്ടു വീടുകൾക്കും അപകട ഭീഷണി

കോട്ടയം: മണർകാട് ഐരാറ്റുനടയിൽ കനത്ത മഴയിൽ വീടിന്റെ മതിൽ ഇടിഞ്ഞു വീണു. മണർകാട് ഐരാറ്റുനടയിൽ മാധവൻ പടിയ്ക്കു സമീപമായിരുന്നു അപകടം. ചൊവ്വാഴ്ച രാവിലെ 10.30 ഓടെയുണ്ടായ കനത്ത മഴയിലാണ് അപകടം ഉണ്ടായത്. മണർകാട് പള്ളിപ്പറമ്പിൽ ഓമനയുടെ വീടിന്റെ മുകളിലേയ്ക്കാണ് പള്ളിപ്പറമ്പിൽ തങ്കച്ചന്റെ വീടിന്റെ മതിലും അടിത്തട്ടും ഇടിഞ്ഞു വീണത്. കനത്ത മഴയിൽ വൻ ശബ്ദത്തോടെ തങ്കച്ചന്റെ വീടിന്റെ അടിത്തട്ടും ഭിത്തിയും ഇടിഞ്ഞ് വീഴുകയായിരുന്നു. ഈ സമയം ഓമന വീടിന്റെ പുറത്തുണ്ടായിരുന്നു. ഈ സമയത്താണ് മതിൽ ഇടിഞ്ഞു വീണത്. വീടിന്റെ അടിത്തട്ട് ഇടിഞ്ഞു വീണതോടെ രണ്ട് വീടുകളും അപകട ഭീതിയിലായിട്ടുണ്ട്. ഒരു വീടിന്റെ മേൽക്കൂരയിലേയ്ക്കാണ് മറ്റൊരു വീടിന്റെ മതിൽ വീണു കിടക്കുന്നത്. വില്ലേജ് അധികൃതരും, പൊലീസും സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles