മറിയപ്പള്ളി: ഇടതു പക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിൽ കോട്ടയം നഗരസഭ 35 ആം വാർഡിലെ വികസന സദസ് മറിയപ്പള്ളിയിൽ നടത്തി. മഠത്തിക്കാവ് ക്ഷേത്രത്തിനു സമീപം നടന്ന വികസന സദസ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് സെക്രട്ടറി ഉഷാ വിജയകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി എസ്.ഡി രാജേഷ് സ്വാഗതം ആശംസിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ സംസാരിച്ചു. സിപിഐ നാട്ടകം ലോക്കൽ കമ്മിറ്റി അംഗം അഡ്വ.ജിഷാ ജിഷോർ നന്ദി പറഞ്ഞു.
Advertisements








