കോട്ടയം എം.സി റോഡിൽ പള്ളത്ത് നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ പിക്കപ്പ് വാനിൽ ഇടിച്ച ശേഷം തലകീഴായി മറിഞ്ഞു; അപകടത്തിൽ രണ്ടു പേർക്ക് സാരമായി പരിക്കേറ്റു; എം.സി റോഡിൽ വൻ ഗതാഗതക്കുരുക്ക്

കോട്ടയം: എം.സി റോഡിൽ പള്ളത്ത് റോഡരികിൽ നിർത്തിയിട്ട പിക്കപ്പ് വാനിൽ ഇടിച്ച് നിയിന്ത്രണം നഷ്ടമായ കാർ തലകീഴായി മറിഞ്ഞു. അപകടത്തിൽ കാറിനുള്ളിലുണ്ടായിരുന്ന രണ്ടു പേർക്ക് സാരമായി പരിക്കേറ്റു. ഇരുവരെയും ഇതുവഴി എത്തിയ ആംബുലൻസിൽ ആശുപത്രിയിലേയ്ക്കു മാറ്റി. അപകടത്തെ തുടർന്ന് എം.സി റോഡിൽ പള്ളത്ത് വൻ ഗതാഗത തടസവും ഉണ്ടായി.

Advertisements

വ്യാഴാഴ്ച രാവിലെ 10.30 ന് എം.സി റോഡിൽ പള്ളം എസ്ബിഐയ്ക്കു മുന്നിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും ചിങ്ങവനം ഭാഗത്തേയ്ക്കു പോകുകയായിരുന്നു കാർ. ഈ സമയം പള്ളത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ കാർ റോഡിൽ തലകീഴായി മറിഞ്ഞു. അപകടത്തെ തുടർന്ന് കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാർ ചേർന്നാണ് രക്ഷപെടുത്തിയത്. ഒരു സ്ത്രീയും പുരുഷനുമാണ് കാറിനുള്ളിലുണ്ടായിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തെ തുടർന്ന് റോഡിൽ ഗതാഗത തടസവും ഉണ്ടായി. ചിങ്ങവനത്തു നിന്നുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയാണ് ഗതാഗത തടസം നീക്കിയത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.