കോട്ടയം മെഡിക്കൽ കോളേജിൽ ലോക ലൂപസ് ദിനം ആചരിച്ചു

ഗാന്ധിനഗർ.. കോട്ടയം മെഡിക്കൽ കോളേജിലെ റൂമറ്റോളജി (വാതരോഗം)ക്ലിനിക്കിൻ്റെ ആഭിമുഖ്യത്തിൽ ലോക ലൂപസ് (എസ് എൻ ഇ ) ദിനം ആചരിച്ചു. റൂമറ്റോളജിസ്റ്റ് ഡോ.ഹരികൃഷ്ണണൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സുപ്രണ്ട് ഡോ. ടി കെ ജയകുമാർ അദ്ധ്യക്ഷനായി.ലൂപ്പസ് രോഗികളും കുടുംബാംഗങ്ങളും പങ്കെടുത്ത യോഗത്തിൽ ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. ടി. ആർ രാധാ,  നെഫ്രോളജി വിഭാഗം മേധാവി ഡോ.സെബാസ്റ്റ്യൻ എബ്രഹാം , ഗൈനക്കോളജി വിഭാഗം മേധാവി ഡോ.ബീനാകുമാരി, ത്വക് രോഗവിഭാഗം മേധാവി ഡോ.അജിത് കുമാർ തുടങ്ങിയവർ ലൂപ്പസ് രോഗത്തെക്കുറിച്ചും നേരിടാനുള്ള മാർഗ്ഗങ്ങളും വിശദീകരിച്ചു. രോഗികൾക്ക് ജീവിതാനുഭവങ്ങൾ പങ്കു വയ്ക്കുവാനും സംശയ നിവാരണത്തിനും വേദിയിൽ അവസരം നല്കി.ചടങ്ങിൽ പങ്കെടുത്തവർക്ക് ലൂപ്പസ് രോഗത്തെക്കുറിച്ചുള്ള ലഘുലേഖകളും വിതരണം ചെയ്തു.

Hot Topics

Related Articles