മൂലവട്ടത്ത് ഡിവൈഎഫ്‌ഐ നാട്ടകം ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നാളെ

നാട്ടകം: മൂലവട്ടത്ത് ഡിവൈഎഫ്‌ഐ നാട്ടകം ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നാളെ നവംബർ ഒൻപതിന് നടക്കും. നാട്ടകം ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെയും ഐറിസ് അക്കാഡമി ആന്റ് ഐ കെയറിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടക്കുക. മൂലവട്ടം സെന്റ് പോൾസ് സി.എസ്.ഐ ചർച്ച് പാരിഷ് ഹാളിൽ നടക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ.ഷീജ അനിൽ ഉദ്ഘാടനം ചെയ്യും.

Advertisements

Hot Topics

Related Articles