കോട്ടയം മൂലവട്ടത്ത് നഗരസഭയുടെ സ്ഥലത്തെ അനധികൃത വർക്ക്‌ഷോപ്പ് വിവാദം: വർക്ക്‌ഷോപ്പിനു സമീപത്തെ വീട്ടുകാർ സിമന്റ് ഇഷ്ടിക ഇറക്കിയതിനെതിരെ നഗരസഭ നൽകിയ നോട്ടീസ് വിവാദത്തിൽ; അവധി ദിവസം നഗരസഭ കൗൺസിലർ നോട്ടീസ് നൽകിയത് അറിഞ്ഞിട്ടേയില്ലെന്നു നഗരസഭ നാട്ടകം സോൺ ഉദ്യോഗസ്ഥർ

കോട്ടയം: കോട്ടയം മൂലവട്ടത്തെ വർക്ക്‌ഷോപ്പ് വിവാദത്തിൽ വീണ്ടും വഴിത്തിരിവ്. വർക്ക്‌ഷോപ്പിന് സമീപത്തു വീട്ടുകാർ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഇറക്കിയ ഇഷ്ടികയ്‌ക്കെതിരെ നഗരസഭ നോട്ടീസ് നൽകിയതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. രണ്ടാം ശനിയാഴ്ചയായ മെയ് 13 ശനിയാഴ്ചയാണ് നഗരസഭ സെക്രട്ടറിയ്ക്കു വേണ്ടി തിടുക്കപ്പെട്ട് നോട്ടീസ് നൽകിയത്. നോട്ടീസ് ഒട്ടിയ്ക്കാൻ എത്തിയത് നഗരസഭ 31 ആം വാർഡ് അംഗം ഷീനാ ബിനു നേരിട്ടായിരുന്നു. ഈ നോട്ടീസ് നൽകിയ വിവരം തങ്ങൾ അറിഞ്ഞിട്ടേയില്ലെന്നാണ് നഗരസഭ നാട്ടകം സോണിലെ ഉദ്യോഗസ്ഥർ പറയുന്നത്. ഈ സാഹചര്യത്തിൽ ഷീനാ ബിനു നടത്തിയ ഇടപെടലുകൾ ദുരൂഹമായി തുടരുന്നു.

കോട്ടയം നഗരസഭ 31 ആം വാർഡ് അംഗം ഷീനാ ബിനുവാണ് വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്. നേരത്തെ പ്രദേശത്ത് അനധികൃതമായി നഗരസഭയുടെ പുറമ്പോക്ക് ഭൂമിയിൽ പ്രവർത്തിച്ചിരുന്ന വർക്ക്‌ഷോപ്പിനെതിരെ നഗരസഭ സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. ഈ വർക്ക്‌ഷോപ്പ് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ടാണ് നഗരസഭ സെക്രട്ടറി നോട്ടീസ് നൽകിയത്. എന്നാൽ, ഈ നോട്ടീസ് നടപ്പാക്കുന്നതിന് എതിര് നിന്ന നഗരസഭ അംഗം ഷീനാ ബിനു, ഇവിടെ പ്രദേശവാസി ഇഷ്ടിക ഇറക്കിയപ്പോൾ ഇത് നീക്കം ചെയ്യുന്നതിനായി അതിവേഗം നോട്ടീസുമായി എത്തുകയായിരുന്നു. ഇതാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗരസഭ ഓഫിസ് അവധിയായ രണ്ടാം ശനിയാഴ്ച ദിവസം ഇത്തരത്തിൽ നോട്ടീസ് എത്തിച്ച വീട്ടുകാർക്ക് കൈമാറിയതിനുള്ള ആത്മാർത്ഥ എന്താണെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. നഗരസഭയുടെ പുറമ്പോക്കിൽ സ്ഥിരമായി നിർമ്മാണ് ഇരിക്കുമ്പോഴാണ് സെക്രട്ടറിയുടെ നോട്ടീസിന് പുല്ലുവില നൽകി ഇപ്പോൾ കൗൺസിലർ മറ്റൊരു നോട്ടീസുമായി എത്തിയിരിക്കുന്നത്. വീട്ടിൽ പ്രാഥമിക ആവശ്യത്തിനായി ബാത്ത്‌റൂം നിർമ്മിക്കാൻ ഇറക്കിയ സിമന്റ് ഇഷ്ടിക മാറ്റുന്നതാണോ, സ്ഥിരമായി നഗരസഭ സ്ഥലം കയ്യേറുന്ന വർക്ക്‌ഷോപ്പ് മാറ്റുന്നതാണോ അത്യാവശ്യമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഇതിന് കൗൺസിലർ തന്നെ കൂട്ടു നിൽക്കുന്നത് വിവാദമായി മാറിയിട്ടുണ്ട്.

Hot Topics

Related Articles