കള്ളപ്പണം ചെലവാക്കാനാണ് പലരും സിനിമരംഗത്തേക്ക് വരുന്നത് ; മലയാള സിനിമ മേഖലയിലേക്ക് കോടിക്കണക്കിന് പണമാണ് ഒഴുകുന്നത് ; ജി സുധാകരൻ

ആലപ്പുഴ: കള്ളപ്പണം ചെലവാക്കാനാണ് പലരും സിനിമരംഗത്തേക്ക് വരുന്നതെന്ന് മുന്‍മന്ത്രി ജി സുധാകരന്‍.മലയാള സിനിമ മേഖലയിലേക്ക് കോടിക്കണക്കിന് പണമാണ് ഒഴുകുന്നത്. ഇതിന്റെ ഉറവിടം എവിടെ നിന്നാണെന്ന് ആര്‍ക്കും അറിയില്ല. നടീ നടന്മാര്‍ കോടിശ്വരന്മാരാകുന്നു. പലരും മയക്കുമരുന്നിന് അടിമകളാണ്. ജോണ്‍ എബ്രഹാം സ്മാരകസമിതി സംഘടിപ്പിച്ച അനുസ്മരണവും കവിയരങ്ങും ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആസുരശക്തികള്‍ ജയിച്ചു മുന്നേറുന്ന സിനിമകളാണ് ഇപ്പോഴുള്ളത്. കാഴ്ചക്കാരെ മായികലോകത്തേക്ക് എത്തിക്കുന്ന തരത്തിലാണവ. മലയാളത്തില്‍ ചെലവു കുറഞ്ഞതും കഥയുള്ളതുമായ സിനിമകളുണ്ടാവണം. സമൂഹത്തിന്റെ ക്രിയാത്മകവും സോദ്ദേശ്യപരവുമായ വികസനത്തിനായി സിനിമയെ ഉപയോഗിച്ചെന്നതാണ് ജോണ്‍ എബ്രഹാമിന്റെ സവിശേഷത. സാമൂഹിക പ്രതിബദ്ധതയും കലാമൂല്യവും ഉള്ളവയാണ് അദ്ദേഹത്തിന്റെ സിനിമകളെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles