കോട്ടയം നഗരത്തിലെ ഇടറോഡുകളുടെ ശോചനീയാവസ്ഥ ; ജാഗ്രത ന്യുസ് വാർത്തയിൽ മറുപടിയുമായി നഗരസഭ അധ്യക്ഷ

ജാഗ്രത
LIVE

Advertisements

കോട്ടയം :കോട്ടയം നഗരമധ്യത്തിലെ മനോരമ ജംഗ്ഷനിൽ നിന്നും ശാസ്ത്രി റോഡിലേക്ക് ബന്ധിപ്പിക്കുന്ന ഇടവഴികളുടെ ശോചനീയ അവസ്ഥയെക്കുറിച്ച് ജാഗ്രത ന്യൂസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ മറുപടി നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗരസഭാ പരിധിയിലെ 52 വാർഡുകളിലെയും റോഡ് മെയിന്റനൻസ് ഉൾപ്പടെയുള്ള വാർഡ് വർക്കുകൾ ചെയ്യുന്നതിനായി നടപ്പ് സാമ്പത്തിക വർഷം 5 ലക്ഷം രൂപ മെയിന്റനൻസ് ഗ്രാന്റിലും 5 ലക്ഷം രൂപ തനത് ഫണ്ടിലുമായി ആകെ 10 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളതെന്നും.

ഓരോ വാർഡിലെയും വാർഡ് വർക്കുകൾ അതാത് വാർഡിലെ വാർഡ് സഭ യോഗത്തിലെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചെയ്തുവരുന്നതെന്നും .ശാസ്ത്രീ റോഡിലുള്ള ഇടവഴി റോഡുകളുടെ മെയിന്റനൻസ് നടത്തുന്നത് സംബന്ധിച്ച് വാർഡ് സഭ യോഗങ്ങളിൽ നിന്നോ മറ്റ് പൊതുജനങ്ങളിൽ നിന്നോ നിർദ്ദേശങ്ങൾ ഒന്നും ലഭിച്ചിട്ടില്ല എന്നും .വാർഡുകളിലെ മുഴുവൻ റോഡുകളിലെയും അറ്റകുറ്റപ്പണികൾ പരിഹരിക്കുന്നതിനുള്ള വർക്കുകൾ ഘട്ടം ഘട്ടമായാണ് ചെയ്തുവരുന്നതെന്നും.ഓരോ വർഷവും സർക്കാരിൽ നിന്നും പരിമിതമായ ഫണ്ട് മാത്രമാണ് പശ്ചാത്തല മേഖലയിലെ പ്രവർത്തനങ്ങൾക്കായി അനുവദിക്കുന്നത്.നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും പ്രതിമാസം ശമ്പളം ഉൾപ്പെടെ മറ്റ് അനിവാര്യ ചെലവുകൾക്കായി മൂന്ന് കോടിയോളം രൂപ ആവശ്യമുള്ളതായി വരുന്നു .പരസ്യ നികുതി, എന്റർടൈൻമെന്റ്,ടാക്സ് മുതലായ നികുതികൾ പിരിക്കുന്നതിനുള്ള ചുമതലയിൽ നിന്നും നഗരസഭകളെ ഒഴിവാക്കിയത് മൂലം നഗരസഭയുടെ ദൈനംദിന കാര്യങ്ങൾക്ക് പോലും ഫണ്ട് കണ്ടെത്താൻ പ്രയാസപ്പെടുന്ന സ്ഥിതി ആണുള്ളത് എന്നുമാണ് പ്രതികരണം .കൂടാതെ  തനത് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുള്ള പ്രവർത്തി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയോ അല്ലെങ്കിൽ എംപി,എംഎൽഎ ഫണ്ടിൽ ഉൾപ്പെടുത്തിയോ നിർവഹിക്കുന്നതിന് വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും ചെയർപേഴ്സൺ ഉറപ്പുനൽകി .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.