കോട്ടയം : നാട്ടകം ലയൻസ് ക്ലബ് ഭാരവാഹികൾ ചുമതലയേറ്റു. ഇന്നലെ കഞ്ഞിക്കുഴി കോട്ടയം ക്ലബ്ബിൽ നടന്ന ചടങ്ങിൽ മുൻ ഗവർണർ ജോർജ് ചെറിയാൻ വിശിഷ്ടാതിഥിയായി. പ്രസിഡൻ്റായി ഡോക്ടർ ബിജു പി, സെക്രട്ടറിയായി രാധാകൃഷ്ണൻ നായർ, അഡ്മിനിസ്ട്രേറ്ററായി ജിജോ ജോസ്, ട്രെഷറർ ആയി മനു പി സി എന്നിവർ ചുമതലയേറ്റു. മുൻ പ്രസിഡൻ്റ് പ്രദീപ് ആർ നായർ ലഹരി വിരുദ്ധ പദ്ധതി കോർഡിനേറ്റർ രമേശ്കുമാർ കെ പി, സെർവയ്ക്കൽ കാൻസർ വാക്സിനേഷൻ പദ്ധതി കോർഡിനേറ്റർ ഡോക്ടർ ബാലകൃഷ്ണൻ റീജനൽ ചെയർപേഴ്സൺ ലേഖ മധു സോണൽ ചെയർ പേഴ്സൺ തമ്പി തോമസ് എന്നിവർ സംസാരിച്ചു.
Advertisements


