ഓപറേഷൻ തൂഫാൻ: വിൽപനക്കെത്തിച്ച 1.15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ആലപ്പുഴ: പുന്നപ്രയിൽ വിൽപനക്കെത്തിച്ച 1.15കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പുത്തൻവെളി, മാജിത മൻസിൽ ഉമർ മുക്താർ (25) ആണ് പിടിയിലായത. ഓപറേഷൻ തൂഫാന്റെ ഭാഗമായി അമ്പലപ്പുഴയിൽ ജില്ലാ ഡാൻസാഫ് സംഘവും പുന്നപ്ര പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. പ്രതിക്ക് മറ്റ് ക്രിമിനൽ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടോയെന്ന് ഉൾപ്പെടെ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Advertisements

സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യവും പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. ആലപ്പുഴ നർകോട്ടിക് ഡി.വൈ.എസ്.പി. പങ്കജാക്ഷന്റെയും അമ്പലപ്പുഴ ഡി.വൈ.എസ്.പി. കെ.എൻ. രാജേഷിന്റെയും നേതൃത്വത്തിൽ പുന്നപ്ര എസ്.ഐ. ജയേഷ് ചന്ദ്രൻ, എസ്.ഐ. ബോബൻ, പോലീസ് ഉദ്യോഗസ്ഥരായ അജയകുമാർ, അലക്സ് വർക്കി, അനുസാലസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Hot Topics

Related Articles