കോട്ടയം നീലിമംഗലത്ത് കാൽവേർപെട്ട നിലയിൽ റോഡരികിൽ മൃതദേഹം; മൃതദേഹവും കാലും കിടക്കുന്നത് റോഡിന്റെ രണ്ട് വശങ്ങളിലായി; അത്യപൂർമായ രീതിയിൽ അപകടം ഉണ്ടായതെന്നു സംശയം

കോട്ടയം: നീലിമംഗലത്ത് എംസി റോഡിൽ കാൽ വേർപ്പെട്ട നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നീലിമംഗലത്തെ ചെടി നഴ്‌സറിയുടെ മുന്നിൽ മൃതദേഹവും, റോഡിന്റെ മറുവശത്ത് കാലും കണ്ടെത്തിയതായാണ് നാട്ടുകാർ പറയുന്നത്. സംഭവം അറിഞ്ഞ് ഗാന്ധിനഗർ പൊലീ്‌സ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. വാഹനത്തിൽ നിന്നും ലോഡ് അഴിഞ്ഞു ശരീരത്തിൽ വീണ് കാൽനടയാത്രക്കാരൻ മരിച്ചതാണെന്നും, റോഡിലൂടെ പോയ വാഹനത്തിന്റെ കയർ കെട്ടഴിഞ്ഞ് വീണ് ശരീരത്തിൽ ഉടക്കി അപകടം ഉണ്ടായതാണെന്നുമുള്ള വാദം ഉയരുന്നുണ്ട്. എന്നാൽ, സംഭവം എന്താണ് എന്ന് ഇനിയും വ്യക്തമായിട്ടില്ല. സമാന രീതിയിൽ അപകടം ഉണ്ടായതിനെ തുടർന്നു ബൈക്ക് യാത്രക്കാരൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ വിവരം അറിഞ്ഞ് ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. പൊലീസ് ഇവിടെ പരിശോധന നടത്തി വരികയാണ്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.