ഇന്ത്യൻ സ്പെഷ്യൽ ഒളിമ്പിക്സ് ദേശീയ ഫുട്ബോൾ ടീം അംഗം ആരോമലിന്റെ വീടെന്ന സ്വപ്നം പൂവണിയുന്നു : ആരോമലിന് വീട് നിർമ്മിച്ചു നൽകുമെന്ന് മന്ത്രി വി എൻ വാസവൻ ഉറപ്പ് നൽകി

കോട്ടയം : ആരോമലിന്റെ വീടെന്ന സ്വപ്നം പൂവണിയുന്നു. സ്വീഡനിൽ നടന്ന ഗോതിയ കപ്പ് 2024ൽ വിജയിച്ച ഇന്ത്യൻ സ്പെഷ്യൽ ഒളിമ്പിക്സ് ദേശീയ ഫുട്ബോൾ ടീം അംഗം ആരോമലിന് വീട് നിർമിച്ചു നൽകുമെന്ന് മന്ത്രി വി എൻ വാസവൻ ഉറപ്പ് നൽകി ഏറ്റുമാനൂർ വെട്ടുമുകൾ സേവാഗ്രാം സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിയായ ആരോമലിന് സ്കൂളിൽ നൽകിയ സ്വീകരണത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

Advertisements

ലോകത്തിലെ ഏറ്റവും വലിയ യൂത്ത് ഫുട്ബോൾ മേളകളിലൊന്നായ ഗോതിയ കപ്പിൽ പങ്കെടുത്തു വിജയിച്ച ഇന്ത്യൻ ടീം അംഗമാണ് ഏറ്റുമാനൂർ വെട്ടിമുകൾ സേവാഗ്രാം സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിയും കുറുപ്പുന്തറ സ്വദേശികളായ ലാലു ജോസഫ് മായാ ദമ്പതികളുടെ മകനുമായ ആരോമൽ. സ്വീഡനിൽ ജൂലൈ 14 മുതൽ 19 വരെ നടന്ന ടൂർണമെന്റിൽ പങ്കെടുത്ത ആരോമൽ ഉൾപ്പെട്ട ടീം തിങ്കളാഴ്ചയാണ് മടങ്ങിയെത്തിയത്. ആരോമലിനും പരിശീലകൻ അലൻ സി വർഗീസിനും സേവാഗ്രാം സ്കൂളിൽ ആവേശവജ്വലമായ സ്വീകരണം നൽകി. തിളക്കമാർന്ന വിജയം നേടി നാടിന്റെ അഭിമാനമായി മാറുമ്പോഴും സ്വന്തമായി ഒരു വീടെന്ന സ്വപ്നം ആരോമലിന് ഇനിയും ഏറെ അകലെയാണെന്ന് ക്ലീറ്റസ് ടോം ഇടശ്ശേരിൽ പറഞ്ഞു. ഇതേ തുടർന്ന് ആരോമലിന് വീട് വെച്ച് നൽകുമെന്ന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഇതിനായി സർക്കാരിന് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അത് പരിശോധിക്കും. അല്ലെങ്കിൽ മറ്റെന്തെങ്കിലും മാർഗ്ഗം കണ്ടെത്തിയെങ്കിലും ആരോമലിന്റെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആരോമലിനെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. ആരോമലിന്റെ മാതാപിതാക്കളും സഹോദരനും ചടങ്ങിൽ സന്നിഹിതരായിരുന്നു.ആരോമലിന്റെ പരിശീലകൻ അലൻ സി വർഗീസിനും ചടങ്ങിൽ സ്വീകരണം നൽകി. സി എം ഐ വികാർ പ്രൊവിൻഷാൾ ഫാ സന്തോഷ്‌ മാത്തൻകുന്നേൽ അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് പടികര, പ്രതിപക്ഷ നേതാവ് ഇ എസ് ബിജു, പിടിഎ പ്രസിഡണ്ട് ടോമി ജോസഫ്, അന്തർദേശീയ കായിക താരം വിനീത് പടന്നമാക്കൽ തുടങ്ങിയവർ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles