കോട്ടയം പാക്കിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മാതംഗമിത്ര ആനയൂട്ട് ഓഗസ്റ്റ് നാലിന്

കോട്ടയം : 2024 ഓഗസ്റ്റ് നാലിന് ഞായറാഴ്ച രാവിലെ എട്ടര മുതൽ കോട്ടയം പാക്കിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വെച്ച് പാക്കിൽആനപ്രേമി സംഘത്തിന്റെയും,മാതംഗമിത്ര കൂട്ടായ്മയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 5 ആനകളെ അണിനിരത്തി ഗജപൂജയും മാതംഗമിത്ര ആനയൂട്ടും നടത്തുന്നു.ഉൽഘാടനം കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കുന്നു.അതെ അവസരത്തിൽ തന്നെ ഈ വർഷത്തെ മികച്ച യുവചട്ടക്കാരനുള്ള മാതംഗമിത്ര കളഭ സേവനരത്നം പുരസ്‌കാരം ഈരാറ്റുപേട്ട അയ്യപ്പന്റെ പ്രിയ സാരഥി ശ്രീ ബാലാജിക്ക് നൽകുന്നു.കഴിഞ്ഞ 24 വർഷത്തെ ആനചികിത്സ രംഗത്തേ സമഗ്ര സംഭാവനക്ക് ഡോ.ബിനു ഗോപിനാഥിന് മാതംഗമിത്രയുടെ ആദരവ് നൽകുന്നു.മുതിർന്ന ചട്ടക്കാരന് ആദരവ്കഴിഞ്ഞ 35 വർഷങ്ങളിലേറെയായി നിരവധി ഗജരാജാക്കന്മാരെയും ഗജറാണിമാരെയും വളരെ മികച്ച രീതിയിൽ വഴിനടത്തിയ, 6 വർഷങ്ങളിലേറെയായി ഗജറാണി തേക്കുംതോട്ടം മീരയുടെ പ്രിയ സാരഥിയായ ശ്രീ ചിറക്കടവ് അനി ചേട്ടന് മാതംഗമിത്രയുടെ സ്നേഹാദരവ് നൽകുന്നു

Advertisements

Hot Topics

Related Articles