സ്വച്ഛത പഖ്വാട ആഘോഷങ്ങളുടെ സമാപനം ; കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ശുചിത്വ സന്ദേശം നൽകി

കോട്ടയം : കേന്ദ്ര ഗവൺമെന്റ് സ്വച്ഛത പഖ്വാട ദ്വൈവാര ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് നാഷണൽ സാമ്പിൾ സർവ്വേ ഓഫീസ് കോട്ടയം ഉപമേഖല ഓഫീസിന്റെ നേതൃത്വത്തിൽ തിരുനക്കര മൈതാനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും, കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ശുചിത്വ സന്ദേശം നൽകുകയും ചെയ്തു.ഗാന്ധി പ്രതിമയുടെ മുൻപിൽ പുഷ്പാർച്ച നടത്തുകയുംചെയ്തു.എൻഎസ്ഓ ഉദ്യോഗസ്ഥരായ ജോമോൻ കുഞ്ചറക്കാട്,ബിജോ ജോസഫ്,അശ്വതി എപി, അനുശ്രീ ഗോപാലൻ, എന്നിവർ നേതൃത്വം കൊടുത്തു ശാംനാദ് നന്ദി രേഖപ്പെടുത്തി.

Advertisements

Hot Topics

Related Articles