കോട്ടയം പാമ്പാടിയിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് മതിലിലേയ്ക്ക് ഇടിച്ചു കയറി; 11 പേർക്ക് പരിക്ക്

കോട്ടയം: പാമ്പാടിയിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് റോഡരികിലെ മതിലിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. കൂരോപ്പടക്ക് സമീപം മൂങ്ങാക്കുഴിയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ പുഷ്പ (48), നിഷ (36), മറിയാമ്മ (49), അലക് നൗ (30), നൂറബിൾ ഇസ്ലാം (30), അസിപുൽ (30), റോണ (38), പൊടിമോൻ (40), മുരളീധരൻ നായർ (63), സോമിനി (40),
ബഹ്ധൂർ എന്നിവർക്കാണ് പരിക്കേറ്റത്.

Advertisements

പാമ്പാടി അയർക്കുന്നം ,മെഡിക്കൽ കോളേജ് റൂട്ടിൽ സർവ്വീസ് നടത്തുന്ന സംഘം ബസ്സാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത്. എതിർ ദിശയിൽ നിന്നും അലക്ഷ്യമായി വന്ന ബൈക്ക് യാത്രികനെ രക്ഷിക്കാൻ വാഹനം വെട്ടിച്ചു മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാമ്പാടി ഭാഗത്തേയ്ക്ക് വരുകയായിരുന്നു ബസ്. ആരുടെയും പരുക്ക് ഗുരുതരമല്ല പരുക്കേറ്റവരെ നാട്ടുകാർ പാമ്പാടി താലുക്ക് ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതക്കുരുക്കും ഉണ്ടായി. പാമ്പാടി പൊലീസ് കേസെടുത്തു.

Hot Topics

Related Articles