സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണം; ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റിന്റെ നിരാഹാര സത്യാഗ്രഹം ജൂൺ അഞ്ച് മുതൽ; കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പൊതുയോഗം ചേർന്നു

കോട്ടയം: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയിൽ നില നില്ക്കുന്ന അനിശ്ചിതത്ത്വവും പ്രതിസന്ധിയും പരിഹരിച്ച് സ്വകാര്യ ബസ് മേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് കെ.കെ.തോമസ് ജൂൺ 5 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നു. നിരന്തരമായി സർക്കാരിനെ സമീപിച്ചിട്ടും സ്വകാര്യബസ് മേഖലയെ കൂടുതൽ പ്രതിസന്ധിയിലാ ക്കുന്ന നടപടികൾ തുടരെ ഉണ്ടായതിനെ തുടർന്നാണ് സമരത്തിലേയ്ക്കു കടക്കുന്നതെന്നു അസോസിയേഷൻ പ്രസിഡന്റ് അറിയിച്ചു.

Advertisements

സർവ്വീസുകൾ മുന്നോട്ട് കൊണ്ടുപോകാനാവാത്ത സാഹചര്യത്തിലാണ് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സഹന സമരം നടത്താനുള്ള തീരുമാനമുണ്ടായതെന്നും അസോസിയേഷൻ പറയുന്നു. കോവിഡ് രോഗ വ്യാപനത്തിന് മുൻപുണ്ടായിരുന്ന 12600 ഓളം സ്വകാര്യ ബസുകളിൽ 7000 ത്തോളം ബസു കൾക്ക് മാത്രമെ കോവിഡിന് ശേഷം പലപ്പോഴായി സർവ്വീസ് പുനരാരംഭിക്കാനായുള്ളു എന്നതിൽ നിന്നു തന്നെ ഈ മേഖലയുടെ ഇന്നത്തെ അവസ്ഥ വ്യക്തമാണെന്ന് അസോസിയേഷൻ പറയുന്നു. വിവിധ കാരണങ്ങൾ പറഞ്ഞ് സർവ്വീസ് നടത്തുന്ന ബസുകളുടെ പെർമിറ്റ് നിഷേധിക്കുകവഴി പ്രതിസന്ധി യുടെ ആഴം കൂടുകയാണ്. നിയമാനുസൃതം 140 കി.മീ ൽ കൂടുതൽ ദൂരമുള്ള റൂട്ടുകളിൽ സൂപ്പർ ക്ലാസ് സർവ്വീസുകളെ പാടുള്ളൂ എന്നിരിക്കെ സ്വകാര്യമേഖലയിൽ സൂപ്പർ ക്ലാസ് സർവ്വീസ് പാടില്ല. പകരം ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് എന്ന പുതിയ നിബന്ധന കൊണ്ട് വന്ന 140 കിമീ ൽ കൂടുതൽ ദൂരം സർവ്വീസ് നടത്തിയി രുന്ന സ്വകാര്യ ഫാസ്റ്റ് പാസഞ്ചറുകളെയും മറ്റ് സൂപ്പർ ക്ലാസ് ബസുകളെയും ലിമി റ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവ്വീസുകളാക്കി മാറ്റിയ സർക്കാർ ഇപ്പോൾ കൂടുതൽ ദൂരം ഓർഡനറി സർവ്വീസ് നടത്താൻ പാടില്ല എന്ന നിയമം കർശനമാക്കി ക്കൊണ്ട് 30 ഉം 40 ഉം വർഷങ്ങളായി സർവ്വീസ് നടത്തിക്കൊണ്ടിരുന്ന ബസുകൾക്ക് പെർമിറ്റ് നിഷേധിച്ചിരിക്കുകയാണെന്നും സംഘടനാ നേതാക്കൾ കുറ്റപ്പെടുത്തുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടൊപ്പം മെയ് നാലിനു ഇറക്കിയ സർക്കാർ വിജ്ഞാപനത്തിലൂടെ ലിമിറ്റഡ് സ്റ്റോപ്പ് എന്ന കാറ്റഗറി തന്നെ ഇല്ലാതാക്കിയിരിക്കുന്നു. ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസു കൾ ഓർഡിനറി ആയി മാറുമ്പോൾ റണ്ണിംഗ് ടൈമിൽ വ്യത്യാസം വരുകയും നില വിലെ ഓർഡറി ബസുകളുടെ സർവ്വീസിനെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇതോടൊപ്പം ലിമിറ്റഡ് സ്റ്റോപ്പ് ഓർഡനറി ഇല്ലാതാവുന്നതോടെ സാധാര ണക്കാർക്കു കുറഞ്ഞ ചിലവിലുള്ള യാത്രാസൗകര്യമാണ് ഇല്ലാതാകുകയാണെന്നും അസോസിയേഷൻ കുറ്റപ്പെടുത്തുന്നു.

ഇതേ പോലെ പ്രവർത്തന ചിലവിനുള്ള വരുമാനം പോലും കിട്ടാത്ത അവ സ്ഥയിലും യാത്രാക്കൂലിയുടെ 10% ആയ ഒരു രൂപയാണ് വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് കെഎസ്ആർടിസി വിദ്യാർത്ഥി കൺസഷനു മാനദണ്ഡങ്ങൾ തീരുമാനിച്ചിട്ടും സ്വകാര്യ മേഖലയ്ക്ക് ഈ വ്യവസ്ഥകൾ ബാധകമാക്കാൻ തയ്യാറാകുന്നില്ല. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വൻ തുക പ്രതിമാസ തവണ തിരിച്ചടവു വ്യവസ്ഥയിൽ വായ്പ എടുത്ത് ബസ് വാങ്ങി സർവ്വീസ് നടത്തുന്ന ഉടമയ്ക്ക് പെർമിറ്റ് പുതുക്കി നൽകാതിരുന്നാൽ വായ്പ തിരിച്ചടവ് മുടങ്ങി കടക്കെണിയിലകപ്പെട്ട് നിവൃത്തി കെട്ട് കുടുംബത്തോടൊപ്പം ആത്മഹത്യയെ മാർഗ്ഗമുള്ളൂ. ഈ ബസുക ളിൽ ജോലി ചെയ്ത് ജീവിക്കുന്ന തൊഴിലാളികളുടെ കാര്യവും വിഭിന്നമല്ലെന്നും അസോസിയേഷൻ പറയുന്നു.

ഈ സാഹചര്യങ്ങളിലാണ് നിലവിലുള്ള പെർമിറ്റുകൾ ദൂര പരിധി പരിഗണി ക്കാതെ പുതുക്കി നൽകണമെന്നും ലിമിറ്റഡ് സ്റ്റോപ്പ് ഓർഡനറി എന്ന കാറ്റഗറി ഒഴി വാക്കിയ മെയ് നാലിലെ ഗവ. വിജ്ഞാപനം പിൻവലിക്കണമെന്നും വിദ്യാർത്ഥി കൺസഷനു മാനദണ്ഡം ഏർപ്പെടുത്തി കാലോചിതമായ വർദ്ധനവ് വരുത്ത ണമെന്നും ആവശ്യപ്പെട്ട് മെയ് അഞ്ചു മുതൽ കെ.കെ. തോമസ് അനിശ്ചിത കാല നിരാഹാരസമരം ആരംഭിക്കുന്നത്. അടിയന്തിര നടപടികൾ സ്വീകരിച്ച് പ്രശ്‌നപരിഹാരമുണ്ടാക്കണമെന്ന് സർക്കാരിനോട് കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പൊതുയോഗം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് ഡാന്റിസ് അലക്‌സിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കെ. എസ്. സുരേഷ്, റ്റി. യു. ജോൺ, വിനോജ് കെ. ജോർജ്ജ്, പി.വി.ചാക്കോപുല്ലത്തിൽ, ജോണി ആന്റണി മുതലായവർ പ്രസംഗിച്ചു.

Hot Topics

Related Articles