കോട്ടയം പുതുപ്പള്ളി റോഡിൽ മാങ്ങാനത്തെ അപകടം; അപകടത്തിൽ മരിച്ച യുവാവ് നായയെ ഇടിച്ച ശേഷം നിർത്താതെ പോയ കാറിനെ പിൻതുടർന്ന് എത്തിയതെന്നു സൂചന; ഒപ്പമുണ്ടായിരുന്ന യുവാവ് പരിക്കുകളോടെ ആശുപത്രിയിൽ; നായയെ ഇടിച്ച കാറിനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ച് പൊലീസ്

ആർ.കെ
സീനിയർ റിപ്പോർട്ടർ
ജാഗ്രതാ ന്യൂസ്
കോട്ടയം
പുതുപ്പള്ളി: കോട്ടയം പുതുപ്പള്ളി റോഡിൽ മാങ്ങാനത്ത് വൈകിട്ട് അപകടമുണ്ടായത് ബൈക്കിൽ സഞ്ചരിച്ച യുവാക്കൾ നായയെ ഇടിച്ച ശേഷം നിർത്താതെ പോയ കാറിനെ പിൻതുടർന്ന് എത്തിയപ്പോഴെന്നു സൂചന. പുതുപ്പള്ളി ഭാഗത്തു വച്ച് നായയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാറിനെ യുവാക്കൾ ബൈക്കിൽ പിൻതുടർന്നെത്തുകയായിരുന്നുവെന്ന വിവരമാണ് നാട്ടുകാരിൽ നിന്നും ജാഗ്രതാ ന്യൂസ് ലൈവിനു ലഭിച്ചത്. അപകടത്തിൽ പനച്ചിക്കാട് ചോഴിയക്കാട് മൂലേപ്പറമ്പിൽ എം.എ ദേവസ്യയുടെയും, വൽസമ്മയുടെയും മകനായ ജിബിൻ സെബാസ്റ്റ്യനാ(22)ണ് അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന പരുത്തുംപാറ സ്വദേശി സുമേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിക്കുകളോടെ പ്രവേശിപ്പിച്ചിട്ടുണ്ട്.

Advertisements

ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ആനിമേഷൻ വിദ്യാർത്ഥിയായ ജിബിൻ പുതുപ്പള്ളി ഭാഗത്തു നിന്നു കോട്ടയം ഭാഗത്തേയ്ക്കു ബൈക്കിൽ പോകുകയായിരുന്നു. ഈ സമയത്താണ് ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന ബിബിൻ സെബാസ്റ്റിയനാണ് സഹോദരൻ. കോട്ടയത്തു നിന്നും പുതുപ്പള്ളി ഭാഗത്തേയ്ക്കു പോകുകയായിരുന്ന കാറിൽ, പുതുപ്പള്ളി ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ജിബിനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, അപകടത്തിന്റെ കാരണമെന്താണെന്നു വിവിധ സ്ഥലങ്ങളിൽ നിന്നും സൂചന വന്നതിന്റെ അടിസ്ഥാനത്തിൽ ജാഗ്രതാ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിലാണ് നാട്ടുകാരിൽ നിന്നും വിവിധ മൊഴികൾ ലഭിച്ചത്. അപകടം ഉണ്ടാകുന്നതിനു തൊട്ടുമുൻപ് പുതുപ്പള്ളി ഭാഗത്ത് വച്ച് അമിത വേഗത്തിലെത്തിയ ഒരു കാർ , ഒരു നായയെ ഇടിച്ചിട്ടിരുന്നു. നായയെ ഇടിച്ചിട്ട ശേഷം അമിത വേഗത്തിൽ ഓടിച്ചു പോന്ന കാറിനെ പിൻതുടർന്നെത്തുകയായിരുന്നു യുവാക്കൾ എന്നാണ് ഇപ്പോൾ നാട്ടുകാർ പറയുന്നത്. എന്നാൽ, ഇവർ പിന്നാലെ എത്തിയപ്പോൾ നായയെ ഇടിച്ച കാർ അമിത വേഗത്തിൽ ഓടിച്ചു പോയി.

മന്ദിരം ആശുപത്രിയ്ക്കു ഭാഗത്തു വച്ച് അപകടത്തിനു തൊട്ടുമുൻപ് ഈ കാർ യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ തട്ടിയതായും നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ, നിലവിൽ ഒരു കാറും ബൈക്കും മാത്രമാണ് കസ്റ്റഡിയിൽ ഉള്ളതെന്നു ഈസ്റ്റ് എസ്‌ഐ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു. നാട്ടുകാരുടെ ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിലും അന്വേഷണം നടത്തും. വിഷയത്തിലുള്ള എല്ലാവശങ്ങളും പരിശോധിച്ച ശേഷമാണ് നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles