കോട്ടയം ജില്ലയിൽ സ്കൂളുകൾക്ക് ഒരു കൈത്താങ്ങുമായി : ജില്ലാ പഞ്ചായത്ത്

കോട്ടയം : കോവിഡ് വ്യാപനം അതിരൂക്ഷമായി പടർന്നു പിടിക്കുന്ന കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ഒരു കൈത്താങ്ങുമായി ജില്ലാ പഞ്ചായത്ത് മുന്നിട്ടിറങ്ങി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം ജില്ലാ പഞ്ചായത്തിന്റെയും നെസ്‌ലെ ഇന്ത്യയുടെയും നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ഗവണ്മെന്റ് എയിഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് മാസ്ക്, സാനിറ്റൈസർ , തെർമ്മൽ സ്കാനർ, പൾസ്‌ഓക്‌സിമീറ്റർ, എന്നിവ സൗജന്യമായി വിതരണം ചെയ്തു.

Advertisements

26 ലക്ഷം രൂപ വില വരുന്ന കോവിഡ് പ്രതിരോധ സാമഗ്രികകൾ ജില്ലയിലെ നാല് ഡി.ഇ.ഒ തലങ്ങളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി സ്കൂൾ എച്ച്.എം മാർക്ക് വിതരണം ചെയ്തു. ചടങ്ങിൽ നെസ്‌ലെ ഇന്ത്യ ലിമിറ്റഡ് റീജിയണൽ കോർപ്പറേറ്റ് അഫയേഴ്സ് മാനേജർ ജോയി സക്കറിയാസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റ്റി.എൻ ഗിരീഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് പുത്തൻകാല, രാജേഷ് വാളിപ്ലാക്കൽ, ഡി.ഇ.ഒ-മാർ തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles