കോട്ടയം തൃക്കൊടിത്താനത്ത് കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു; ഭാര്യയും ഭർത്താവും ദന്തഡോക്ടർമാർ

കോട്ടയം: കുടുംബവഴക്കിനെ തുടർന്ന് ദന്തഡോക്ടർമാരായ ദമ്പതിമാർ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഭാര്യയ്ക്ക് കുത്തേറ്റു. കത്രിക ഉപയോഗിച്ച് തലയിലും കയ്യിലും കാലിലും കുത്തേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം മാമ്മൂട് മനയ്ക്കപ്പാടം കുത്തുകല്ലുങ്കൽ ബോബി ജോർജ് അലക്‌സിന്റെ (55) ഭാര്യ അജിത സാറാ ചാക്കോ്(50)യ്ക്കാണ് കുത്തേറ്റത്. ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയ ബോബിയെ തൃക്കൊടിത്താനം പൊലീസ് സംഘം അറസ്റ്റ് ചെയ്തു.

Advertisements

ഞായറാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ. മദ്യലഹരിയിൽ ബോബിയും ഭാര്യയും തമ്മിൽ നിരന്തരം വഴക്കായിരുന്നതായി പൊലീസ് പറയുന്നു. ഇതേ തുടർന്ന് ഇന്ന് ഉച്ചയോടെ ഇരുവരും തമ്മിൽ സംഘർഷം ഉണ്ടാകുകയായിരുന്നു. തുടർന്ന് ബോബി ഭാര്യയെ കത്രിക ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നുത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലെ ദന്തഡോക്ടർമാരാണ് ഇരുവരും.

Hot Topics

Related Articles