കോട്ടയം ഏറ്റുമാനൂരിൽ പെട്രോൾ പമ്പിനു സമീപത്തെ പാർക്കിംങ് യാർഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിൽ നിന്നും മ്യൂസിക് സിസ്റ്റം മോഷണം പോയി; സ്വകാര്യ ബസിൽ നിന്നും മോഷണം പതിവാകുന്നു

കോട്ടയം: ഏറ്റുമാനൂരിൽ പെട്രോൾ പമ്പിനു സമീപത്തെ പാർക്കിംങ് യാർഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിൽ നിന്നും ്മ്യൂസിക് സിസ്റ്റം മോഷണം പോയതായി പരാതി. വൈക്കം റൂട്ടിൽ സർവീസ് നടത്തുന്ന എം.ആന്റ് എം. ബസിൽ നിന്നാണ് മ്യൂസിക് സിസ്റ്റം മോഷണം പോയത്. ശനിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് ഇവിടെ എത്തി ബസ് പാർക്ക് ചെയ്തത്. എന്നാൽ, ഇന്ന് രാവിലെ സ്ഥലത്ത് എത്തിയപ്പോഴാണ് ബസിനുള്ളിൽ മോഷണം നടന്നതായി കണ്ടെത്തിയത്. ബസ് ജീവനക്കാർ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. രണ്ടാഴ്ച മുൻപ് ഇതേ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന എം.ആന്റ് എമ്മിന്റെ തന്നെ മറ്റൊരു ബസിൽ നിന്നും മ്യൂസിക് സിസ്റ്റം മോഷണം പോയിരുന്നു. കഴിഞ്ഞ ദിവസം അതിരമ്പുഴ വേദഗിരിയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ദേവമാതാ ബസിൽ നിന്നും സാധനങ്ങൾ മോഷണം പോയിരുന്നു. സ്വകാര്യ ബസുകളിൽ നിന്നും സാധനങ്ങൾ മോഷണം പോകുന്നതിനെതിരെ കർശന നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

Advertisements

Hot Topics

Related Articles