കോട്ടയം നഗരത്തിൽ റോഡരികിൽ സ്‌കൂട്ടർ നിർത്തിയ യൂത്ത് ലീഗ് നേതാവിന്റെ കാലിലൂടെ കാർ കയറിയിറങ്ങി; പരിക്കേറ്റത് യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റിന്

കോട്ടയം: നഗരത്തിലെ റോഡരികിൽ നിർത്തിയ സ്്കൂട്ടറിലിരുന്ന യൂത്ത് ലീഗ് നേതാവിന്റെ കാലിലൂടെ കാർ കയരിയിറങ്ങി. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അൻസാരി കോട്ടയത്തിന്റെ കാലിലാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കോട്ടയം നഗരത്തിലൂടെ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു ഇദ്ദേഹം. സെൻട്രൽ ജംഗ്ഷൻ ഭാഗത്ത് റോഡരികിൽ ഇദ്ദേഹം സ്‌കൂട്ടർ നിർത്തി ദേശീയ പതാക വാങ്ങുകയായിരുന്നു. ഇതിനിടെയാണ് ഇദ്ദേഹത്തിന്റെ കാലിലൂടെ ഇതുവഴി കടന്നു വന്ന ബി.എം.ഡബ്യു കാർ കയറിയിറങ്ങിയത്. കാലിന് സാരമായി ചതവേറ്റിട്ടുണ്ട്. കാലിലൂടെ കയറിയിറങ്ങിയ ശേഷം നിർത്താതെ പോയ കാറിനെ പിൻതുടർന്ന് അൻസാരി പിടികൂടി. തുടർന്ന് കാർ ഉടമ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. കാലിന് സാരമായി പരിക്കേറ്റ അൻസാരി വീട്ടിൽ വിശ്രമത്തിലാണ്.

Advertisements

Hot Topics

Related Articles