കോട്ടയം നഗരമധ്യത്തിൽ സാമൂഹിക വിരുദ്ധ സംഘത്തിൽ ഉൾപ്പെട്ടവർ തമ്മിൽ ഏറ്റുമുട്ടൽ ; ഏറ്റുമുട്ടിയത് ട്രാൻസ്ജെൻഡറും ലൈംഗിക തൊഴിലാളിയായ യുവതിയും : സംഘർഷം നഗരസഭ ഒഴിപ്പിച്ച ഊട്ടി ലോഡ്ജ് കെട്ടിടത്തിനുള്ളിൽ

കോട്ടയം : നഗരമധ്യത്തിൽ സാമൂഹിക വിരുദ്ധ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ലൈംഗിക തൊഴിലാളി യുവതിയും ട്രാൻസ്ജെൻഡറും തമ്മിലാണ് നഗരമധ്യത്തിൽ ഏറ്റുമുട്ടിയത്. കോട്ടയം നഗരസഭ പൊളിച്ചിട്ടിരിക്കുന്ന ഊട്ടി ലോഡ്ജ് കെട്ടിടത്തിനുള്ളിലാണ് ഈ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഊട്ടി ലോഡ്ജ് കെട്ടിടം കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ സംഘങ്ങൾ തമ്പടിക്കുന്നതായി നേരത്തെ ജാഗ്രത ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. 

Advertisements

ഇതിനു പിന്നാലെയാണ് ശനിയാഴ്ച ഉച്ചയോടെ ഈ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ഇടപാടുകാരെ എത്തിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ട്രാൻസ്ജെൻഡറും ലൈംഗിക തൊഴിലാളിയായ യുവതിയും തമ്മിൽ ഏറ്റുമുട്ടിയത്. പരസ്പരമുള്ള അസഭ്യം വിളിയും ആക്രോശവും കേട്ട് പോലീസ് സംഘം എത്തിയാണ് ഇവരെ നീക്കം ചെയ്തത്. പോലീസ് സംഘം എത്തി ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ അനിഷ്ട സംഭവങ്ങൾ വരെ ഇവിടെ ഉണ്ടായേനെ. ഇടപാടുകാർ എന്ന വ്യാജേനെ ആളുകളെ കെണിയിൽ പെടുത്തി ഊട്ടി ലോഡ്ജ് കെട്ടിടത്തിനുള്ളിൽ എത്തിച്ചശേഷം മോഷണം നടത്തുകയാണ് ഇവരുടെ രീതി. ഇത്തരത്തിൽ മോഷണത്തിനിരയായ പലരും അപമാനം ഭയന്ന് വിവരങ്ങൾ പുറത്ത് പറയാറില്ല. ഇതു മുതലെടുത്താണ് ഈ സാമൂഹിക വിരുദ്ധ സംഘങ്ങൾ അഴിഞ്ഞാടുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഊട്ടി ലോഡ്ജ് കെട്ടിടത്തിനുള്ളിൽ എത്തുന്ന ഇവർ പിടിച്ചുപറിയും മോഷണവും മദ്യപാനവും ആണ് നടത്തുന്നത്. ഇത്തരത്തിൽ നടക്കുന്ന സംഘങ്ങൾക്കെതിരെ മുൻപ് തന്നെ നിരവധി പരാതികളും ഉയർന്നിരുന്നു. പോലീസ് എത്തിയാണ് ഇത്തരക്കാരെ പലപ്പോഴും നിയന്ത്രിക്കുന്നത്. ഊട്ടി ലോഡ്ജ് കെട്ടിടത്തിൽ നിന്നും ഉടമകളെ നഗരസഭ ഒഴിപ്പിച്ചെങ്കിലും ഇതുവരെയും വാതിലുകൾ കൃത്യമായി അടച്ചിടാൻ അധികൃതർ തയ്യാറായിട്ടില്ല. ഈ പഴുതു മുതലെടുത്താണ് സാമൂഹിക വിരുദ്ധ സംഘങ്ങൾ ഇവിടെ കടന്നു കയറുന്നത്. ഈ ഊട്ടിയിൽ ലോഡ്ജ് കെട്ടിടം പൂർണമായും അടച്ചിട്ട് സമാധാന അന്തരീക്ഷം ഉറപ്പുവരുത്താൻ നഗരസഭ നടപടിയെടുക്കണം എന്നാണ് ആവശ്യം.

Hot Topics

Related Articles