കോട്ടയം തലയാഴത്ത് മടവീഴ്ച; കെ.കെ റോഡിൽ പാമ്പാടിയിൽ റോഡിൽ വെള്ളക്കെട്ട് ; പഴയിടം പാലത്തിൽ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ വെളളം ; കോട്ടയം ജില്ലയിലെ മഴക്കാഴ്ചകൾ ഇങ്ങനെ 

കോട്ടയം : കോട്ടയം തലയാഴത്ത് മടവീഴ്ച. കെ.കെ റോഡിൽ വെള്ളക്കെട്ട്. മണിമല പഴയിടം പാലത്തിൽ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ വെള്ളം. കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രത തുടരുന്നു. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ട് തുടരുകയാണ്. പല സ്ഥലങ്ങളിലും അതിരൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ജില്ലയിലെ മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. 

Advertisements

വൈക്കം തലയായ് മട വീഴ്ചയിൽ ഏക്കർ കണക്കിന് കൃഷിയാണ് നശിച്ചത്. കെ കെ റോഡിൽ പാമ്പാടി കാളച്ചന്ത ഭാഗത്ത് വെള്ളം കയറിയതിനെ തുടർന്ന് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. മഴ തുടർന്നാൽ വൈകുന്നേരത്തോടുകൂടി റോഡിലെ ഗതാഗതം തടസ്സപ്പെടുമെന്ന് ആശങ്കയും പ്രദേശവാസികൾ പങ്കുവയ്ക്കുന്നു. 

Hot Topics

Related Articles