വാകത്താനത്ത് വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം ; പരിഭ്രാന്തിയിൽ ജനങ്ങൾ

കോട്ടയം : വാകത്താനം പഞ്ചായത്തിൽ വീണ്ടും  അജ്ഞാത ജീവിയുടെ ആക്രമണം. അഞ്ചാം വാർഡ് പേരുക്കുന്ന് കൊച്ചുപറമ്പിൽ പൊന്നമ്മയുടെ ആട്ടിൻ കുഞ്ഞിനെയാണ് അജ്ഞാത ജീവി ആക്രമിച്ച് കൊന്നത്. കഴിഞ്ഞ പ്രാവശ്യം ഇത്തരത്തിൽ സംഭവം നടന്നപ്പോൾ വനം വകുപ്പ് പരിശോധന  നടത്തിയിരുന്നു. വന്യജീവിയാണെങ്കിൽ കഴുത്തിൽ കടിക്കുകയും മലദ്വാരം കടിച്ച് ആന്തരിക ഭാഗങ്ങൾ പുറത്ത് എത്തിച്ചിട്ട് ഭക്ഷിക്കയാണ് രീതി എന്ന് പറഞ്ഞിരുന്നു. ഈ സംഭവത്തിൽ അത്തരത്തിലാണ് ആട്ടിൻ കുഞ്ഞ് ആക്രമിക്കപ്പെട്ടത്. ഭീതി ഒഴിവാക്കാൻ  ഉടൻ നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Hot Topics

Related Articles