യൂത്ത് കോൺഗ്രസ് നേതാവിനെ പൊതുസ്ഥലത്ത് വച്ച് മർദിച്ച യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയ്‌ക്കെതിരെ അച്ചടക്ക നടപടി; യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തു

കോട്ടയം: യൂത്ത് കോൺഗ്രസ് ജില്ലാ നേതാവിനെ പൊതു സ്ഥലത്തു വച്ച് മർദിച്ച യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയ്ക്കു സസ്‌പെൻഷൻ. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാർ മോഹൻകുമാറിനെയാണ് സസ്‌പെന്റ് ചെയ്ത് ഉത്തരവ് പുറത്തിറക്കിയത്. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ലിബിൻ കെ.ഐസക്കിനെ മർദിച്ച കേസിലാണ് ഇപ്പോൾ മനുകുമാർ മോഹൻകുമാറിനെതിരെ അച്ചടക്ക നടപടിയെടുത്തിരിക്കുന്നത്.

Advertisements

ഉമ്മൻചാണ്ടിയുടെ പോസ്റ്റർ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങൾക്ക് ഒടുവിലാണ് ലിബൻ കെ.ഐസക്കിനെ മനുകുമാർ മോഹൻകുമാർ മർദിച്ചതായി പരാതി ഉയർന്നത്. ഇത് മാധ്യമങ്ങളിൽ അടക്കം വാർത്തയായ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അന്വേഷണ കമ്മിഷനെ നിയോഗിക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടറിമാരായ ആർ.എസ് അബിൻ, അൻസാരി അടിമാലി എന്നിവരാണ് അന്വേഷണം നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ തൃക്കൊടിത്താനം കോൺഗ്രസ് മണ്ഡലം പ്രസിഡന്റും കമ്മിഷന് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലും ജില്ലാ കമ്മിറ്റി നൽകിയ റിപ്പോർട്ടിലും മനുകുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളുണ്ടായിരുന്നു. ഇതേ തുടർന്ന് കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചതിൽ മനുകുമാർ മോഹൻകുമാറിനെതിരെ ഗുരുതരമായ കണ്ടെത്തലുകളുമുണ്ടായിരുന്നു. ഇതേ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നിർദേശാനുസരണം മനുകുമാർ മോഹൻകുമാറിനെ പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്ത് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് പുറത്താക്കി സർക്കുലർ ഇറക്കുകയായിരുന്നു.

Hot Topics

Related Articles