കോട്ടയം അണ്ണാൻ കുന്നിൽ ഓടയിൽ ടാങ്കർ ലോറിയിലെത്തി കക്കൂസ് മാലിന്യം തള്ളുന്നു : മാലിന്യം തള്ളൽ അതിരൂക്ഷമായതോടെ വലഞ്ഞ് നാട്ടുകാർ 

കോട്ടയം : നഗര മധ്യത്തിൽ അണ്ണാൻ കുന്നിൽ റോഡരികിലും ഓടയിലും നിരന്തരം കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി. നഗരത്തിൽ ബേക്കർ ജംഗ്ഷനിൽ നിന്നും നാഗമ്പടം പോകുന്ന റോഡിൽ ചുങ്കം ഭാഗത്തേയ്ക്ക് പോകാനുള്ള എളുപ്പ വഴിയായ റോഡിലാണ് വൻ തോതിൽ കക്കൂസ് മാലിന്യം തള്ളുന്നത്. ബുധനാഴ്ച രാത്രിയിൽ ഇവിടെ ടാങ്കർ ലോറിയിൽ എത്തിയ സംഘം റോഡരികിലും പ്രദേശത്തെ ഓടയിലും കക്കൂസ് മാലിന്യം തള്ളിയിരുന്നു. 

Advertisements

ഇതോടെ പ്രദേശമാകെ ദുർഗന്ധത്തിൽ മുങ്ങിയിരിക്കുകയാണ്. ഇതോടെ നാട്ടുകാരും ദുരിതത്തിലായി. മുൻപ് രാത്രി കാലങ്ങളിൽ ഈ പ്രദേശത്ത് വാഹനത്തിൽ എത്തി മാലിന്യം തള്ളുന്നത് പതിവായിരുന്നു. പ്രദേശത്തെ ഓടയ്ക്ക് മൂടിയില്ലാതിരുന്നതിനാലാണ് ഇവിടെ മാലിന്യം തള്ളിയിരുന്നത്. ഇതേ തുടർന്ന് ഇവിടെ ഓടയ്ക്ക് മൂടി നിർമിച്ചിരുന്നു. എന്നാൽ , ഓടയുടെ മൂടി നിർമ്മാണം പൂർത്തിയാകും മുൻപ് ഇവിടെ വീണ്ടും രൂക്ഷമായി മാലിന്യം തള്ളുകയാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തരത്തിൽ പ്രദേശത്തെ ജല സ്രോതസുകളെ പോലും മലിനമാക്കുന്ന രീതിയിൽ മാലിന്യം തള്ളുന്നത് അതിരൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മാലിന്യ മാഫിയയെ നേരിടാൻ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ആവശ്യം ഉയരുന്നത്. 

Hot Topics

Related Articles