കോട്ടയം പാറേച്ചാൽ ബൈപ്പാസിന് സമീപം കഞ്ചാവ് മാഫിയയുടെ ആക്രമണം : കഞ്ചാവ് ലഹരിയിൽ റോഡ് തടഞ്ഞ് യാത്രക്കാരെ അസഭ്യം വിളിച്ച് അഴിഞ്ഞാടി  യുവാക്കൾ : അക്രമി സംഘം ടോറസ് ലോറിയുടെ ചില്ലും എറിഞ്ഞ് തകർത്തു

കോട്ടയം : പാറേച്ചാൽ ബൈപ്പാസിന് സമീപം കഞ്ചാവ് ലഹരിയിൽ അഴിഞ്ഞാടി കഞ്ചാവ് മാഫിയ സംഘത്തിലെ യുവാക്കൾ. റോഡ് തടഞ്ഞ് യാത്രക്കാരെ അസഭ്യം പറഞ്ഞ അക്രമി സംഘം വാഹന ഗതാഗതവും തടസപ്പെടുത്തുകയും ഇത് വഴി എത്തിയ വാഹനത്തിന്റെ ചില്ല് തകർക്കുകയും പാറേച്ചാലിലെ ഭാരത് അസോസിയേറ്റ്സിന്റെ  ഓഫിസ് ആക്രമിക്കുകയും ചെയ്തു. അക്രമി സംഘത്തിലെ മൂന്ന് പേരെ തൊഴിലാളികൾ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇതിന്റെ പ്രതികാരമായി കാറിലെത്തിയ മറ്റൊരു സംഘം  ഇവിടെ നിർത്തിയിട്ടിരുന്നു ടോറസ് ലോറിയുടെ ചില്ല് എറിഞ്ഞു തകർത്തു.

Advertisements

ശനിയാഴ്ച രാത്രിയോടെയാണ് കോട്ടയം പാറേച്ചാൽ ബൈപ്പാസിനു സമീപം അക്രമ സംഭവങ്ങൾ ഉണ്ടായത്. കഞ്ചാവിന്റെ ലഹരിയിൽ ആയിരുന്നു യുവാക്കളുടെ സംഘം ബൈപ്പാസിൽ അഴിഞ്ഞാടുകയായിരുന്നു. കഞ്ചാവിന്റെയോ മദ്യത്തിന്റെയോ ലഹരിയിൽ ആയിരുന്ന യുവാക്കളുടെ സംഘം ഇതുവഴിയെത്തിയ വാഹനങ്ങൾ തടയുകയും യാത്രക്കാരെ അസഭ്യം പറയുകയും ചെയ്തു. ഈ സമയം ഇതുവഴിയെത്തിയ ഡസ്റ്റർ കാറിന്റെ ബോണറ്റിൽ അടിക്കുകയും പിൻഭാഗത്തെ ടെയിൽ ലാമ്പ് തല്ലി തകർക്കുകയും ചെയ്തു. ഭാരത് അസോസിയേറ്റ്സിലേക്ക് എത്തിയ വാഹനമായിരുന്നു ഇത്. ഇത് ചൊല്ലി ഉണ്ടായ തർക്കത്തിന് ഒടുവിൽ യുവാക്കളുടെ സംഘം ഓഫീസ് ആക്രമിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് ഇവിടെയുണ്ടായിരുന്ന തൊഴിലാളികൾ ചേർന്ന് സംഘത്തിലെ മൂന്നു പേരെ തടഞ്ഞുവെച്ചു. ഇവർക്കൊപ്പം ഉണ്ടായിരുന്ന അക്രമി സംഘത്തിലെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. തൊഴിലാളികൾ ചേർന്ന് പോലീസിനെ വിളിച്ചു വരുത്തി അക്രമി സംഘത്തെ കൈമാറി. ഇവരെയുമായി പോലീസ് പോയതിനു പിന്നാലെ കാറിൽ എത്തിയ മറ്റൊരു സംഘമാണ് ടോറസ് ലോറിയുടെ ചില്ല് എറിഞ്ഞു തകർത്തത്. സംഭവത്തിൽ ഭാരത് അസോസിയേറ്റ്സ് ഗ്രൂപ്പ് പോലീസിന് പരാതി നൽകിയിട്ടുണ്ട്.

Hot Topics

Related Articles