കോട്ടയം: ഒരു നാടിന്റെ വളർച്ചയ്ക്കു ഭാഗമാകേണ്ട മൂന്നു യുവാക്കൾ, റോഡിൽ പൊലിഞ്ഞു വീഴുന്ന കാഴ്ചയാണ് കഴിഞ്ഞ മൂന്നു ദിവസം കോട്ടയം കണ്ടത്. രണ്ട് അപകടങ്ങൾ എം.സി റോഡിലാണ് ആദ്യ രണ്ട് അപകടങ്ങൾ ഉണ്ടായതെങ്കിൽ മണർകാട് നാലുമണിക്കാറ്റിലാണ് മൂന്നാമത്തെ അപകടമുണ്ടായത്. മൂന്ന് അപകടങ്ങളിലും മരിച്ചത് 30 ൽ താഴെ മാത്രം പ്രായമുള്ള മൂന്ന് യുവാക്കളാണ്. ഏറ്റവും ഒടുവിൽ മണർകാട് നാലുമണിക്കാറ്റിലുണ്ടായ അപകടത്തിൽ കോട്ടയം റെയിൽവേ സ്‌റ്റേഷനു സമീപം കീഴുക്കുന്ന് സ്വദേശിയായ യുവാവാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ കോട്ടയം എം.സി റോഡിൽ മറിയപ്പള്ളിയിലായിരുന്നു ആദ്യ അപകടം. ലോറിയും ബൈക്കും കൂട്ടിയിടിച്ച് ചെങ്ങളം വാഴക്കൂട്ടത്തിൽ അരവിന്ദ് അനീഷാ(20)ണ് അപകടത്തിൽ മരിച്ചത്.
ചങ്ങനാശേരി ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്നു അനീഷ് സഞ്ചരിച്ച ബൈക്ക്. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്നു റോഡിൽ വീണ അരവിന്ദിന്റെ തലയിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. തല്ക്ഷണം തന്നെ അരവിന്ദിന്റെ മരണം സംഭവിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയാണ് എംസി റോഡിൽ പള്ളത്ത് വാഹനാപകടം ഉണ്ടായത്. തിരുവഞ്ചൂർ തുരുത്തേൽ ഭാഗത്ത് കാരിക്കാവാലയിൽ ഷെബിൻ മാത്യു (24) ആണ് മരിച്ചത്. പത്തനംതിട്ടയിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസാണ് എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ ഇടിച്ചത്.
ബുധനാഴ്ച പുലർച്ചെയാണ് മണർകാട് നാലുമണിക്കാറ്റിൽ യുവാവിന്റെ മരണത്തിന് ഇടയാക്കിയ അപകടം ഉണ്ടായത്. കാർ മരത്തിൽ ഇടിച്ചായിരുന്നു അപകടം. അപകടങ്ങളിലെല്ലാം മരിച്ചത് ചെറുപ്പക്കാരാണെന്നത് നാടിന്റെ നൊമ്പരമായി മാറി. മൂന്നു ദിവസം കൊണ്ടു മാത്രം ഇത്രയും യുവാക്കളുടെ മരണം ഉണ്ടായതിന്റെ ഞെട്ടലിലാണ് നാട്.